ദുബൈ ആസ്ഥാനമായി റോട്ടറി ക്ലബ് രൂപവത്കരിച്ചു
text_fieldsദുബൈ ആസ്ഥാനമായി രൂപവത്കരിച്ച റോട്ടറി ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റെടുത്തപ്പോൾ
ദുബൈ: ദുബൈ ആസ്ഥാനമായി റോട്ടറി ക്ലബ് ഓഫ് ദുബൈ ഡൗൺടൗൺ രൂപവത്കരിച്ചു. ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് ദുബൈ ഡൗൺടൗൺ ഭാരവാഹികളായി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ (പ്രസി), പ്രതാപ് കുമാർ (സെക്ര), ബേബി വർഗീസ് (ട്രഷ) എന്നിവർ സ്ഥാനമേറ്റെടുത്തു. റോട്ടറി ഇന്‍റർനാഷനൽ പ്രസിഡന്‍റ് ശേഖർ മേത്ത മുഖ്യാതിഥി ആയിരുന്നു. റോട്ടറി ഇന്‍റർനാഷനൽ ഡിസ്ട്രിക്ട് 2452 ഗവർണർ അഷോട് കരപ്പെറ്റിയാൻ, ഡെപ്യൂട്ടി ഗവർണർ ഹസ്സൻ അൽ റെയ്‌സ്, ദുബൈ റോട്ടറി അസോസിയേഷൻ ഭാരവാഹികളായ അഹമ്മദ് ബെൽസല, രാം ബുക്‌സാനി, ഡേവിഡ് ഗിബ്സൺ, ഭരത് ഭൂട്ടാനി, റോളാ ഹംദാൻ, താരിഖ് അബു റൗസ്, യാസീൻ ജാഫർ, നിയുക്ത ഗവർണർ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

