Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാതിലുകൾ തുറക്കുന്നു;...

വാതിലുകൾ തുറക്കുന്നു; എജുകഫേയും മടങ്ങിയെത്തുന്നു

text_fields
bookmark_border
വാതിലുകൾ തുറക്കുന്നു; എജുകഫേയും മടങ്ങിയെത്തുന്നു
cancel

ദുബൈ: മഹാമാരിയെ തുടർന്ന്​ അടച്ചിട്ട വിദ്യാഭ്യാസ ലോകത്തി‍ന്റെ വാതിലുകൾ വീണ്ടും തുറന്നതോടെ മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫേയും മടങ്ങിയെത്തുന്നു. വിദ്യാഭ്യാസ മേഖലയിലെ പരിപാടികൾക്കും പാഠ്യേതര ​പ്രവർത്തനങ്ങൾക്കും അനുമതി നൽകിയ സാഹചര്യത്തിൽ വിദ്യാർഥികളുടെ പഴയകാലത്തിലേക്കുള്ള തിരിച്ചുവരവ്​ കൂടിയായിരിക്കും ഇത്തവണത്തെ എജുകഫേ. ഫെബ്രുവരി ആറ്​, ഏഴ്​ തീയതികളിൽ ദുബൈ ഇത്തിസാലാത്ത്​ അക്കാദമിയിലാണ്​ പരിപാടി. പങ്കാളിത്തം ഉറപ്പാക്കാൻ ഇന്ന്​ തന്നെ myeducafe.com വഴി രജിസ്റ്റർ ചെയ്യാം.

മഹാമാരിക്ക്​ ശേഷം ദുബൈ ആതിഥ്യം വഹിക്കുന്ന ആദ്യ ഇന്ത്യൻ വിദ്യാഭ്യാസ പരിപാടിക്കാണ്​ ഇത്തിസാലാത്ത്​ അക്കാദമി വേദിയൊരുക്കുന്നത്​. കോവിഡ്​ മാനദണ്ഡം പൂർണമായും പാലിച്ചും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പുവരുത്തിയുമുള്ള ഒരുക്കങ്ങളാണ്​ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്​. രണ്ടുവർഷത്തെ വരൾച്ച മാറ്റി വിദ്യാർഥികളിൽ ഉൻമേഷം വീണ്ടെടുക്കാനും ജോലി ആഗ്രഹിക്കുന്നവർക്ക്​ നേർവഴി കാണിക്കാനും ഉന്നത വിദ്യാഭ്യാസത്തിലേക്ക്​ കൈപിടിച്ചുയർത്താനും മാർഗനിർദേശങ്ങൾ ലഭിക്കുന്ന മേള ഏറെ പുതുമകളോടെയാണ്​ ഏഴാം സീസണുമായി എത്തുന്നത്​. ബാഡ്​മിന്‍റൺ കോർട്ടിലെ ആത്മവിശ്വാസത്തി‍ന്റെ പ്രതി​രൂപവും ഇന്ത്യൻ ദേശീയ ടീം പരിശീലകനുമായ പുല്ലേല ഗോപിചന്ദ്​, മജീഷ്യൻ ഗോപിനാഥ്​ മുതുകാട്​ തുടങ്ങിയവരാണ്​ മുഖ്യാതിഥികളായി എത്തുന്നത്​. ഇവർക്കുപുറമെ, പ്രചോദക പ്രഭാഷകരും വിദ്യാഭ്യാസ ലോകത്തെ വഴികാട്ടികളും കുട്ടികളിലേക്കെത്തും. വിദ്യാർഥികളെയും രക്ഷിതാക്കളെയും സമ്മാനങ്ങളുടെ പെരുമഴയാണ്​ കാത്തിരിക്കുന്നത്​.

ലോകം മുഴുവൻ അടച്ചുപൂട്ടിയ 2020ൽ എജുകഫേ നടന്നിരുന്നില്ല. വെർച്വൽ വാതിലുകൾ തുറന്നതോടെ കഴിഞ്ഞവർഷം ഓൺലൈൻ പ്ലാറ്റ്​ഫോമിൽ നടന്ന ആറാം സീസണിൽ ആയിരക്കണക്കിന്​ വിദ്യാർഥികളും നിരവധി സ്ഥാപനങ്ങളും ഭാഗഭാക്കായി. മറ്റു​ വിദ്യാഭ്യാസ പരിപാടികൾക്കും യു.എ.ഇ അനുമതി നൽകിയതോടെയാണ്​ എജുകഫേ വീണ്ടും നേരിട്ടുതന്നെ എത്തുന്നത്​. സുരക്ഷിതമായ എജുകഫേയാണ്​ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educafe season7
News Summary - The doors open; Educafe also returns
Next Story