Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശിഷ്യഗണങ്ങൾ സാക്ഷി;...

ശിഷ്യഗണങ്ങൾ സാക്ഷി; ആർട്ടിസ്​റ്റ്​ സതിയുടെ കല​ാവിരുതുകൾ ഇനി നാട്ടിൽ

text_fields
bookmark_border
ശിഷ്യഗണങ്ങൾ സാക്ഷി; ആർട്ടിസ്​റ്റ്​ സതിയുടെ കല​ാവിരുതുകൾ ഇനി നാട്ടിൽ
cancel
camera_alt

വേൾഡ് മലയാളി കൗൺസിൽ നൽകിയ ഉപഹാരവുമായി ആർട്ടിസ്​റ്റ്​ സതി

ദുബൈ: നിരവധി കുട്ടികളെ വരയുടെ ലോകത്തേക്ക്​ കൈപിടിച്ചുയർത്തിയ കലാകാരൻ ആർട്ടിസ്​​റ്റ്​ സതി എന്ന ​സതീശൻ മൂന്നര പതിറ്റാണ്ടത്തെ പ്രവാസജീവിതത്തിന്​ വിടപറഞ്ഞ്​ നാട്ടിലേക്ക്​ മടങ്ങി. ദുബൈയിലെ വിവിധ സ്ഥാപനങ്ങളിൽ ഡിസൈനറായും പ്രസ്​ ഫോ​ട്ടോഗ്രഫറായും ആർട്ട്​ ഡയറക്​ടറായും ഇൻറീരിയർ ഡിസൈനറായും ഫ്രീലാൻസറായും മികവുതെളിയിച്ചാണ്​ 64ാം വയസ്സിൽ സതീശൻ മടങ്ങുന്നത്​. ഇതിനിടയിൽ വരയുടെ പാഠങ്ങൾ പകർന്നുനൽകിയ ശിഷ്യഗണങ്ങളാണ്​ ഏറ്റവും വലിയ സാമ്പാദ്യം.

1983ലാണ്​ തൃശൂർ ചാഴൂർ കോലാ​മ്പ്ര രാഘവ​െൻറ മകൻ സതീശൻ യു.എ.ഇയിൽ എത്തുന്നത്​. സൈൻ ബോർഡ്​ ഷോപ്പിലെ ആർട്ടിസ്​റ്റായായിരുന്നു തുടക്കം. വൈകാതെ മറ്റൊരു സ്ഥാപനത്തിൽ ഇൻറീരിയർ ഡിസൈനറായി കയറി. ശമ്പള പ്രശ്​നത്തെ തുടർന്ന്​ നാലു​ മാസത്തിനുശേഷം ഇവിടെ നിന്നിറങ്ങി. നേരെ പോയത്​ ഷാർജ ഇക്കോണമിക്​ കോഓപറേഷ​െൻറ മാഗസിനിലേക്ക്​. പ്രസ്​ ഫോ​ട്ടോഗ്രാഫറായായിരുന്നു നിയമനം. ഒരു വർഷത്തിനുശേഷം മറ്റൊരാളുമായി ചേർന്ന്​ സൈൻ ബോർഡ്​ ഷോപ് തുടങ്ങി. അഞ്ചുവർഷം നല്ലനിലയിൽ പോയിരുന്നു. മറ്റ്​ എമിറേറ്റുകളിൽനിന്നുപോലും ആളുകൾ ഇവിടെ ആർട്ട്​ വർക്​ ചെയ്യാൻ എത്തിയിരുന്നു. എന്നാൽ, വിവാഹത്തിനായി നാട്ടിൽ പോയി തിരികെവന്നപ്പോൾ കാര്യങ്ങൾ തകിടംമറിഞ്ഞു. കൂടെയുണ്ടായിരുന്നയാളുടെ പിടിപ്പുകേട്​ മൂലം സ്ഥാപനം അടച്ചുപൂ​ട്ടേണ്ടിവന്നു.

റാഷിദിയയിലെ അൽ ജലാഫ്​ പ്രി​േൻറഴ്​സിലായിരുന്നു അടുത്ത നിയോഗം. പിന്നീട്​ ഒംനി എസ്​റ്റാബ്ലിഷ്​മെൻറിൽ ആർട്ട്​ ഡയറക്​ടറായി കയറി. 1996ൽ ഗൾഫ്​ കൺവേർട്ടിങ്ങിൽ (ഇപ്പോൾ ഗൾഫ്​ മാനുഫാക്​ചറിങ്​) ജോലിക്ക്​ കയറിയതോടെയാണ്​ ഇരിപ്പുറച്ചത്​. 12 വർഷം ഇവിടെ ജോലി ചെയ്​തു. പ്രവാസകാലത്ത്​ ഏറ്റവുമധികം വർഷം ജോലി ചെയ്​തത്​ ഇവർക്കൊപ്പമായിരുന്നു. 2008ൽ ഇവിടെനിന്ന്​ പുറത്തിറങ്ങിയ അദ്ദേഹം സ്വന്തം കലാലോകവുമായി ഫ്രീലാൻസറായി പറന്നുനടക്കുകയായിരുന്നു.

കഴിഞ്ഞമാസം ഹൃദയാഘാതമുണ്ടായതാണ്​ ഇപ്പോൾ നാട്ടിലേക്ക്​ തിരിക്കാൻ പ്രേരിപ്പിച്ചത്​. വീടുകളിലെത്തിയും അല്ലാതെയും നൂറുകണക്കിന്​ കുട്ടികളെ വര പഠിപ്പിച്ചു.ഒരു കുടുംബത്തിലെ മൂന്നു​ തലമുറയെ ഗ്ലാസ്​ പെയിൻറിങ്​ പഠിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചു. നാട്ടിലെത്തി കുട്ടികളെ പഠിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ, കോവിഡി​െൻറ അവസ്ഥയിൽ അതിന്​ കഴിയുമോ എന്നുറപ്പില്ല. ഓൺലൈനിൽ വര പഠിപ്പിക്കുന്നത​ിനോടും സതിക്ക്​ യോജിപ്പില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world malayalee councilartist sathi
Next Story