പ്രമുഖർ ഇന്നെത്തും
text_fieldsഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇന്ന് അതിഥികളായെത്തുന്നത് പ്രമുഖർ. ബോളിവുഡ് നടി കാജോൾ ദേവ്ഗൺ, ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, സ്വീഡിഷ് എഴുത്തുകാരനും പ്രമുഖ ലെക്ചററുമായ തോമസ് എറിക്സൺ, എഴുത്തുകാരനയ ക്രിഷ് അഷോക്, പ്രമുഖ സംരംഭകയും ഫിറ്റ്നസ് വിദഗ്ധയും എഴുത്തുകാരിയുമായ യാസ്മിൻ കറാച്ചിവാല, അങ്കുർ വാരിക്കോ തുടങ്ങിയവരാണ് പുസ്തകോത്സവത്തിന്റെ അഞ്ചാം നാൾ ധന്യമാക്കാനായി എത്തുന്നത്.
അഞ്ചാം തീയതി വൈകീട്ട് ഇന്റലെക്ചൽ ഹാളിലാണ് പരിപാടി. വൈകീട്ട് 4.30ന് ബാൾ റൂമിൽ നടക്കുന്ന പരിപാടിയിൽ സ്പെഡ്രിങ് ജോയ് എന്ന ജോയ് ആലുക്കാസിന്റെ ആത്മകഥ പ്രകാശനം ചെയ്യാനാണ് ബോളിവുഡ് താരറാണിയായ കാജോൾ ദേവ്ഗൺ എത്തുന്നത്.

