Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യി​ൽ 16...

യു.​എ.​ഇ​യി​ൽ 16 പി​ന്നി​ട്ട​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാം

text_fields
bookmark_border
യു.​എ.​ഇ​യി​ൽ 16 പി​ന്നി​ട്ട​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാം
cancel

ദു​ബൈ: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നു​ള്ള പ്രാ​യ​പ​രി​ധി 18ൽ​നി​ന്ന് 16 ആ​ക്കി കു​റ​ച്ച് പു​തി​യ നി​ർ​ദേ​ശം. തി​ങ്ക​ളാ​ഴ്ച മു​ത​ൽ 16 വ​യ​സ്സ്​ പി​ന്നി​ട്ട​വ​ർ​ക്കും വാ​ക്സി​ൻ സ്വീ​ക​രി​ക്കാം. കോ​വി​ഡ് ബാ​ധി​ത​രു​ടെ പ്ര​തി​ദി​ന എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തു​ട​നീ​ളം കൂ​ടു​ത​ൽ വാ​ക്സി​ൻ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളും ആ​രം​ഭി​ച്ചു. ഏ​പ്രി​ൽ മാ​സ​ത്തോ​ടെ രാ​ജ്യ​ത്തെ ആ​കെ ജ​ന​സം​ഖ്യ​യു​ടെ 50 ശ​ത​മാ​നം പേ​ർ​ക്ക് വാ​ക്സി​ൻ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് യു.​എ.​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നി​ടെ കോ​വി​ഡ് വ്യാ​പ​ന​നി​ര​ക്ക് കൂ​ടി​യ​തോ​ടെ ദു​ബൈ​യി​ലെ കൂ​ടു​ത​ൽ സ്കൂ​ളു​ക​ൾ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ലേ​ക്ക് വീ​ണ്ടും മാ​റി. ശീ​ത​കാ​ല അ​വ​ധി​ക്കു​ശേ​ഷം ജ​നു​വ​രി മൂ​ന്നി​ന് ക്ലാ​സ് റൂം ​പ​ഠ​നം ആ​രം​ഭി​ച്ചി​രു​ന്നു.

രോ​ഗ​വ്യാ​പ​നം കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ലേ​ക്കു​ത​ന്നെ മാ​റി​യ​ത്. അ​ബൂ​ദ​ബി​യി​ലും സ​മാ​ന സ്ഥി​തി​യാ​ണ്. ര​ണ്ടാ​ഴ്ച​ക്കാ​ലം ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ളു​ക​ൾ തു​റ​ക്കാ​നാ​യി​രു​ന്നു നേ​ര​േ​ത്ത തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൂ​ന്ന്​ ആ​ഴ്ച​ക​ൾ​കൂ​ടി ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​രാ​നു​ള്ള തീ​രു​മാ​നം ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ഞാ​യ​റാ​ഴ്ച 3453 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു പേ​രു​ടെ മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 745ലെ​ത്തി. മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,53,261 ആ​യി. അ​തേ​സ​മ​യം, 3268 പേ​ർ​ക്ക് ഇ​ന്ന് രോ​ഗം ഭേ​ദ​മാ​യി. മൊ​ത്തം രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 2,25,374 ആ​യി. 27,142 പേ​രാ​ണ് നി​ല​വി​ൽ രോ​ഗി​ക​ളാ​യി ക​ഴി​യു​ന്ന​ത്. 84,852 പേ​ർ​കൂ​ടി വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 18,82,778 ആ​യി. കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച് ആ​ദ്യം സ്കൂ​ളു​ക​ൾ തു​റ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​യ​ത് ദു​ബൈ എ​മി​റേ​റ്റാ​യി​രു​ന്നു. പ്ര​തി​ദി​ന കേ​സു​ക​ൾ മൂ​വാ​യി​ര​ത്തി​ൽ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല സ്കൂ​ളു​ക​ളും പൂ​ർ​ണ​മാ​യി ഓ​ൺ​ലൈ​നി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​നു​മ​തി തേ​ടു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി കെ.​എ​ച്ച്.​ഡി.​എ ഇ​തി​ന് അ​നു​മ​തി ന​ൽ​കി.

അ​തേ​സ​മ​യം, സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്ന ന​ട​പ​ടി​ക​ളും ഊ​ർ​ജി​ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccine
Next Story