Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രി​സ്​​മ​സ്...

ക്രി​സ്​​മ​സ് അ​ല​ങ്കാ​ര​ങ്ങ​ളി​ൽ തി​ള​ങ്ങി നാ​ട്​

text_fields
bookmark_border
ക്രി​സ്​​മ​സ് അ​ല​ങ്കാ​ര​ങ്ങ​ളി​ൽ തി​ള​ങ്ങി നാ​ട്​
cancel
camera_alt

ക്രി​സ്​​മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​യ റാ​സ​ൽ​ഖൈ​മ​യി​ലെ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ കാ​ഴ്​​ച

റാ​സ​ൽ​ഖൈ​മ: എ​ക്സ്പോ​യും ശൈ​ത്യ​കാ​ല ആ​ഘോ​ഷ​ങ്ങ​ളും അ​ര​ങ്ങു​ത​ക​ർ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ലു​ള്ള യു.​എ.​ഇ​യി​ൽ ഇ​നി ക്രി​സ്​​മ​സ് ആ​ഘോ​ഷ​രാ​വു​ക​ൾ. രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്രി​സ്​​മ​സ് അ​ല​ങ്കാ​ര​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്ക​യാ​ണ്. ചെ​റു​തും വ​ലു​തു​മാ​യ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ക്രി​സ്​​മ​സ് ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ദി​വ​സ​ങ്ങ​ൾ​ക്ക്‌ മു​േ​മ്പ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു. പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ര​വേ​ല്‍ക്കു​ന്ന​ത് സാ​ൻ​റ​​​ക്ലോ​സ് ആ​ണ്. എ​ക്​​സ്​​പോ2020 ദു​ബൈ അ​ട​ക്ക​മു​ള്ള വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും ധാ​രാ​ള​മാ​യി എ​ത്തു​ന്ന ഇ​ട​ങ്ങ​ളി​ൽ ക്രി​സ്​​മ​സ്​ ആ​ഘോ​ഷ​ത്തി​െൻറ ആ​ര​വം വ്യ​ക്ത​മാ​ണ്. റാ​സ​ൽ​ഖൈ​മ​യി​ലെ പ​ത്തി​ലേ​റെ വ​രു​ന്ന ക്രൈ​സ്​​ത​വ ദേ​വാ​ല​യ​ങ്ങ​ളും ഇ​ത​ര എ​മി​റേ​റ്റു​ക​ളി​ലെ ച​ർ​ച്ചു​ക​ളും ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷം കെ​​ങ്കേ​മ​മാ​ക്കാ​നു​ള്ള അ​ന്തി​മ ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ്. മ​ല​യാ​ളി കൂ​ട്ടാ​യ്​​മ​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി​ക​ൾ ഒ​രു​ക്കു​ന്ന ക്രി​സ്​​മ​സ് ആ​ഘോ​ഷ​ങ്ങ​ളി​ൽ വി​വി​ധ ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rasalkhaimaready to welcome Christmas
News Summary - The country is getting ready to welcome Christmas
Next Story