Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമഹാമേളക്ക്​...

മഹാമേളക്ക്​ വഴിയൊരുക്കാൻ ചെലവ്​​ 30,200 കോടി രൂപ

text_fields
bookmark_border
മഹാമേളക്ക്​ വഴിയൊരുക്കാൻ ചെലവ്​​ 30,200 കോടി രൂപ
cancel
camera_alt

എക്​സ്​പോയിലേക്കുള്ള പാത

ദുബൈ: മഹാമേളയിലെത്തുന്നവർക്ക്​ യാത്ര സൗകര്യമൊരുക്കാൻ യു.എ.ഇ ചെലവഴിച്ചത്​ 1500 കോടി ദിർഹം. ഏതാണ്ട്​ 30239.53 കോടി ഇന്ത്യൻ രൂപക്ക്​ തുല്യമാണിത്​. ദുബൈ റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​.

പുതിയ മെട്രോ ലൈൻ, സ്​റ്റേഷനുകൾ, പുതിയ ട്രെയിനുകൾ, റോഡ്​ വികസനം, ബസ്​, ടാക്​സി, പാർക്കിങ്​ ഏരിയ, സ്​മാർട്ട്​ സാ​ങ്കേതിക വിദ്യകൾ എന്നിവയെല്ലാം ആർ.ടി.എയുടെ നേതൃത്വത്തിൽ എക്​സ്​പോക്കായി ഒരുക്കി. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം എന്നിവരുടെ നിർദേശപ്രകാരം 15 പദ്ധതികളാണ്​ നടപ്പാക്കിയതെന്ന്​ ആർ.ടി.എ ഡയറക്​ടർ ജനറൽ മത്താർ മുഹമ്മദ്​ അൽ തായർ പറഞ്ഞു.

നീണ്ടു നിവർന്ന്​ മെട്രോ:

എക്​സ്​പോ വേദിയിലേക്കെത്താൻ റൂട്ട്​ 2020 എന്ന പേരിൽ 15 കിലോമീറ്ററാണ്​ മെട്രോ ലൈൻ ദീർഘിപ്പിച്ചത്​. ജബൽ അലി സ്​റ്റേഷനിലെ റെഡ്​ലൈനിൽ നിന്ന്​ 'എക്​സ്​പോ 2020 സ്​റ്റേഷൻ' വരെ നീളുന്ന ഏഴ്​ സ്​റ്റേഷനുകൾ ഇതിലുൾപ്പെടുന്നു. ഗാർഡൻസ്​, ഡിസ്​കവറി ഗാർഡൻസ്​, അൽ ഫുർജാൻ, ജുമൈറ ഗോൾഫ്​ എസ്​റ്റേറ്റ്​, ഡി.ഐ.പി, എക്​സ്​പോ എന്നീ സ്​റ്റേഷനുകൾ ഇതിൽപെടും. 2.70 ലക്ഷം പേർക്ക്​ ഇത്​ ഉപകാരപ്പെടും.

മണിക്കൂറിൽ 46,000 യാത്രക്കാർക്ക്​ സഞ്ചരിക്കാൻ കഴിയും. ദുബൈ​യിലെ ഏറ്റവും വലിയ അണ്ടർ ഗ്രൗണ്ട്​ സ്​റ്റേഷനാണ്​ ജുമൈറ. സ്​റ്റൈലൻ ഇൻറീരിയറുമായി 50 പുതിയ ട്രെയിനുകളും ഇറക്കി. ദിവസവും 35,000 പേർ മെട്രോ വഴി എക്​സ്​പോ സ്​റ്റേഷനിൽ എത്തുമെന്നാണ്​ പ്രതീക്ഷ. അവധി ദിനങ്ങളിൽ ഇത്​ 47,000 ആയി ഉയരും. ദിവസവും എക്​സ്​പോയിലെത്തുന്നവരിൽ 29 ശതമാനവും ഇതുവഴിയായിരിക്കുമെന്നാണ്​ പ്രതീക്ഷ. പുലർച്ചെ അഞ്ചു​ മുതൽ തുടങ്ങുന്ന മെട്രോ സർവിസ്​ അവധി ദിവസങ്ങളിൽ പുലർച്ച 2.15 വരെ നീളും.

203 ബസുകൾ:

എല്ലാ എമിറേറ്റുകളിൽ നിന്നും എക്​സ്​പോ വേദിയിലേക്ക്​ ബസ്​ ഉണ്ടാകും. 203 ബസുകളാണ്​ ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്​. 18 ബസ്​ സ്​റ്റേഷനുകൾ ഇതിന്​ ഏർപ്പെടുത്തിയിട്ടുണ്ട്​. ഇതിൽ ഒമ്പതു സ്​റ്റേഷനുകളും ദുബൈയിലാണ്​. മറ്റ്​ എമിറേറ്റിലും ഒമ്പതു​ സ്​റ്റേഷനുണ്ട്​. ദുബൈയിലെ സ്​റ്റേഷനുകളിൽ നിന്ന്​ യാത്ര സൗജന്യമാണ്​. ഹോട്ടലുകളിൽ നിന്ന്​ യാത്രക്കാരെ എത്തിക്കാൻ രണ്ട്​ റൂട്ടുകൾ വേറെയുമുണ്ട്​.

126 ബസുകളും ദുബൈയിൽ നിന്നായിരിക്കും സർവിസ്​ നടത്തുക. പാം ജുമൈറ, അൽ ബറാഹ, അൽ ഗുബൈബ, ഇത്തിസലാത്ത്​, ​േഗ്ലാബൽ വില്ലേജ്​, ഇൻറർനാഷനൽ സിറ്റി, സിലിക്കൺ ഒയാസിസ്​, ദുബൈ മാൾ, ദുബൈ എയർപോർട്ട്​ ടെർമിനൽ മൂന്ന്​ എന്നിവിടങ്ങളിൽ നിന്നാണ്​ ബസ്​ സർവിസ്​ നടത്തുക.

ദിവസവും 455 മുതൽ 476 വരെ സർവസുണ്ടാകും. എക്​സ​്​പോ വേദിയിലെ പാർക്കിങ്​ സ്​ഥലത്ത്​ നിന്ന്​ ഗേറ്റിലേക്ക്​ എത്തിക്കാനും ബസ്​ ഉണ്ട്​. മറ്റ്​ എമിറേറ്റുകളിൽ നിന്ന്​ അബൂദബി സിറ്റി, അബൂദബി മെയിൻ ബസ്​ സ്​റ്റേഷൻ, മറീന മാൾ, അൽ ഐൻ സിറ്റി, അൽ ഐൻ ബസ്​ സ്​റ്റേഷൻ, ഷാർജ അൽ ജുബൈൽ ബസ്​ സ്​റ്റേഷൻ, മുവൈല സ്​റ്റേഷൻ, റാസൽഖൈമ ബസ്​ സ്​റ്റേഷൻ, അജ്​മാൻ ബസ്​ സ്​റ്റേഷൻ, ഫുജൈറ സിറ്റി സെൻറർ എന്നിവ വഴി സർവിസുണ്ടാകും. ആഡംബര നിലവാരത്തിലുള്ള ബസുകളാണ്​ തയാറാക്കിയിരിക്കുന്നത്​. സ്​റ്റേഷനുകളും ഉന്നത നിലവാരം പുലർത്തുന്നവയാണ്​.

റോഡുകളും പാലങ്ങളും:

ആരെയും വിസ്​മയിപ്പിക്കുന്ന വേഗത്തിലായിരുന്നു എക്​സ്​പോ വേദിയിലേക്കുള്ള റോഡുകളുടെ നിർമാണം. ആറു​ ​ൈഫ്ല ഓവറുകൾ, 13 കിലോമീറ്റർ നീളത്തിൽ 64 പാലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അഞ്ചു​ തുരങ്കങ്ങളുടെ നീളം 450 മീറ്റർ വർധിപ്പിച്ചു. റോഡുകളിൽ 25 എൻട്രി ലൈനുകളും 21 എക്​സിറ്റും സ്​ഥാപിച്ചു. 30,000 പാർക്കിങ്​ ​​േസ്ലാട്ടുകളാണ്​ എക്​സ്​പോയിലുള്ളത്​. സ്​മാർട്ട്​ സംവിധാനത്തിലൂടെയായിരിക്കും പാർക്കിങ്​ ഏരിയയുടെ പ്രവർത്തനം. പാർക്കിങ്​ ​േസ്ലാട്ട്​ നിറഞ്ഞാൽ റോഡിലെ പാർക്കിങ്ങുകളും ഉപയോഗിക്കാനുള്ള സംവിധാനമുണ്ട്​.

ആറു​ ഘട്ടങ്ങളായിട്ടായിരുന്നു റോഡുകളുടെ നിർമാണം. ആദ്യ ഘട്ടത്തിൽ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിലും എക്​സ്​പോ റോഡിലും ജങ്​ഷൻ നിർമിച്ചു. രണ്ടാം ഘട്ടത്തിൽ എക്​സ്​പോ സൈറ്റിൽ നിന്ന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിലേക്ക്​ ​ൈഫ്ല ഓവറുകൾ നിർമിച്ചു.

ശൈഖ്​ സായിദ്​ ബിൻ ഹംദാൻ ആൽ നഹ്​യാൻ സ്​​​​ട്രീറ്റുമായി ബന്ധിപ്പിക്കലായിരുന്നു മൂന്നാം ഘട്ടം. ഈ സ്​ട്രീറ്റി​െൻറ വികസിപ്പിക്കൽ നാലാം ഘട്ടത്തിൽ നടന്നു. അഞ്ചാം ഘട്ടത്തിൽ എമിറേറ്റ്​സ്​ റോഡിനെയും എക്​സ്​പോ റോഡിനെയും ബന്ധിപ്പിച്ചു. അവസാന ഘട്ടത്തിൽ എക്​സ്​പോ റോഡ്​ നിർമിച്ചു.

15,000 ടാക്​സികളും ലിമോസും:

15,000 ടാക്​സികളും ലിമോസിനുകളുമാണ്​ എക്​സ്​പോക്കായി ഒരുക്കിയിരിക്കുന്നത്​. ഇതിൽ 9710 ടാക്​സികളും 5681 ലിമോസിനുകളും ഉൾപ്പെടുന്നു. ഉബർ, കരീം പോലുള്ള ആപ്പുകൾ വഴി ഇത്​ ബുക്ക്​ ചെയ്യാൻ കഴിയും.

സുഗമമായ ഗതാഗതത്തിന്​ അൽ ബർഷയിൽ കൺട്രോൾ സെൻററുണ്ട്​. സ്​മാർട്ട്​ സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കൺട്രോൾ സെൻററുകളിൽ ഒന്നാണിത്​. മെട്രോ, ട്രാം, ബസ്​, ടാക്​സി, ജലഗതാഗതം എന്നിവയെല്ലാം ഇവിടെ നിന്ന്​ നിയന്ത്രിക്കാം. ഗതാഗതനിയമം ലംഘിക്കുന്നവരെ കുടുക്കാനും സംവിധാനമുണ്ട്​. 116 ട്രാഫിക്​ മോണിറ്ററിങ്​ കാമറ ഉൾപ്പെടെ 245 കാമറകൾ​ ഇവിടേക്കുള്ള വഴിയിൽ സ്ഥാപിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transportation
News Summary - The cost of paving the way is 15 billion dirhams
Next Story