സംവാദം സംഘടിപ്പിച്ചു
text_fieldsഷാർജയിലെ വനിത കൂട്ടായ്മയായ സ്നേഹവീട് യുവത
ബുക്സുമായി സഹകരിച്ച് നടത്തിയ സംവാദ പരിപാടി
ഷാർജ: ഷാർജയിലെ വനിത കൂട്ടായ്മയായ സ്നേഹവീട് യുവത ബുക്സുമായി സഹകരിച്ച് ബുക്സ് ആൻഡ് ബൈറ്റ്സ് എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഡിജിറ്റൽ കാലത്തെ വായനയെക്കുറിച്ച് കൗമാര വിദ്യാർഥികൾ സംവദിച്ചു.
വായന മനുഷ്യനിൽ അറിവും ചിന്തയും സർഗാത്മകതയും വളർത്തുമെന്ന് ഒരുവിഭാഗവും, വിരൽത്തുമ്പുകളിൽ അറിവിന്റെ മഹാപ്രപഞ്ചം സൃഷ്ടിക്കുന്ന ആധുനിക ലോകത്ത് വായനയുടെ പ്രസക്തി കുറഞ്ഞുവെന്ന് മറുവിഭാഗവും സമർഥിച്ചു. ഡോ. കെ.ടി. അൻവർ സാദത്ത് മോഡറേറ്ററായിരുന്നു. ടീൻസ് ക്ലബ് അംഗങ്ങളായ ഫൈഹ റഹ്മാൻ, മറിയം യഹിയ, മുഹമ്മദ് സായിദ്, ഐസ, ഇയാദ് അമീർ, അമ്മാർ, സൽവ ശരീഫ്, ഇൻഷ നബീൽ എന്നിവർ ഡിബേറ്റിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

