കോൺസൽ ജനറൽ റാക് ഭരണാധികാരിയെ സന്ദർശിച്ചു
text_fieldsദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുമായി ചർച്ച നടത്തുന്നു
ദുബൈ: പുതുതായി ചുമതലയേറ്റ വടക്കൻ എമിറേറ്റുകളുടെ കൂടി ചുമതലയുള്ള ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുമായി ചർച്ച നടത്തി.
സഖ്ർ ബിൻ മുഹമ്മദ് സിറ്റിയിലെ ഭരണാധികാരിയുടെ കൊട്ടാരത്തിലായിരുന്നു ചർച്ച. ഇന്ത്യയും യു.എ.ഇയും തമ്മിലെ സഹകരണം ശക്തിപ്പെടാൻ ഉപകരിക്കുന്ന പ്രവർത്തനങ്ങൾക്ക് കോൺസൽ ജനറലിന് സാധിക്കട്ടെയെന്ന് ശൈഖ് സഊദ് ആശംസിച്ചു. ഇരു രാജ്യങ്ങളുടെ സൗഹൃദബന്ധത്തെ സംബന്ധിച്ച് സംസാരിച്ച കോൺസൽ ജനറൽ, സ്വീകരണത്തിനും ആതിഥ്യത്തിനും നന്ദിയറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് ദുബൈയിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി സതീഷ് കുമാര്‍ ശിവന് ചുമതലയേറ്റത്. കോൺസൽ ജനറലായിരുന്ന ഡോ. അമൻ പുരിക്ക് പുതിയ ചുമതല നൽകിയതിനെ തുടർന്നാണ് ഇദ്ദേഹം നിയമിതനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

