മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച സ്ഥാപനത്തിന് 50,000 ദിർഹം പിഴ
text_fieldsകോവിഡ് മുൻകരുതൽ നിർദേശം ലംഘിച്ചതിനെ തുടർന്ന് അടച്ചുപൂട്ടിയ ഷോപ്പ്
ദുബൈ: കോവിഡ് മുൻകരുതൽ നിർദേശം ലംഘിച്ച് പ്രവർത്തിച്ച സ്ഥാപനത്തിന് ദുബൈ ഇക്കോണമി അധികൃതർ 50,000 ദിർഹം പിഴയിട്ടു. സ്ഥാപനം അടപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. ദുബൈ നഗരത്തിലെ ഡിപാർട്ട്മെൻറ് സ്റ്റോറിനെതിരെയാണ് നടപടി.
ഡിസ്കൗണ്ട് വിൽപന നടത്തിയ സ്ഥാപനത്തിൽ സാമൂഹിക അകലം പാലിച്ചില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമ ലംഘനം കണ്ടെത്തിയാൽ ദുബൈ കൺസ്യൂമർ ആപ് വഴിയോ 600545555 എന്ന നമ്പർ വഴിയോ consumerrights.ae വെബ്സൈറ്റ് വഴിയോ വിവരം അറിയിക്കണമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

