അനധികൃതമായി മാലിന്യം നിക്ഷേപിച്ച കമ്പനിക്ക് 20,000 ദിർഹം പിഴ
text_fieldsഅജ്മാൻ: എമിറേറ്റിൽ അനധികൃതമായി മാലിന്യം നിക്ഷേപിച്ച കമ്പനിക്ക് 20,000 ദിർഹം പിഴ ചുമത്തി. പൊതുമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗനിർദേശങ്ങളും ലംഘിച്ചതിനാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് അജ്മാൻ മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. പൊതു മാലിന്യങ്ങളും നിർമാണ സാമഗ്രികളും അടക്കമുള്ള വസ്തുക്കളാണ് നിശ്ചിത സ്ഥലത്തല്ലാതെ നിക്ഷേപിച്ചത്. മാലിന്യമെത്തിക്കാൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനും എമിറേറ്റിനെ ആരോഗ്യപൂർണവും ശുചിത്വപൂർണവുമാക്കി നിലനിർത്താനുള്ള പരിശ്രമങ്ങളുടെയും ഭാഗമായാണ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നതെന്നും അധികൃതർ അറിയിച്ചു.

