Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്ലോബൽ വില്ലേജിൽ...

ഗ്ലോബൽ വില്ലേജിൽ ചിൽ​ഡ്രൻസ്​ ഫെസ്റ്റിവലിന് നാളെ​ തുടക്കം

text_fields
bookmark_border

ദു​ബൈ: ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ചി​ൽ​ഡ്ര​ൻ​സ്​ ഫെ​സ്റ്റി​വ​ൽ വി​ത്ത്​ ട്രാ​വ​ലേ​ഴ്​​സി​ന്‍റെ ഏ​ഴാം സീ​സ​ണ് വ്യാ​ഴാ​ഴ്ച​ തു​ട​ക്കം. കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ളു​മാ​യാ​ണ്​ ഏ​ഴാം സീ​സ​ൺ എ​ത്തു​ന്ന​ത്. ഈ ​മാ​സം 27 വ​രെ ചി​ൽ​ഡ്ര​ൻ​സ്​ ഫെ​സ്റ്റ്​ തു​ട​രും. ഇ​വി​ടെ ഒ​രു​ക്കു​ന്ന സ്​​നേ​ക്ക്​ ആ​ൻ​ഡ്​ ലാ​ഡ​ർ ഗെ​യിം ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബോ​ർ​ഡ്​ ഗെ​യി​മാ​ണ്. സാ​ധാ​ര​ണ ക​പ്പ​ലി​ന്‍റെ വ​ലു​പ്പ​ത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ക​പ്പ​ലി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന 'പൈ​റേ​റ്റ്​ ഷി​പ്' കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. സ്റ്റാ​ക്ക്​ എം ​എ​ന്ന ഗെ​യിം ഈ ​സീ​സ​ണി​​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. എ​ല്ലാ ഗെ​യി​മു​ക​ളും സൗ​ജ​ന്യ​മാ​ണ്​ എ​ന്ന്​ മാ​ത്ര​മ​ല്ല, സ​മ്മാ​ന​ങ്ങ​ൾ​ നേ​ടാ​നും അ​വ​സ​ര​മു​ണ്ട്. കി​ഡ്​​സ്​ വി​ത്ത്​ ബാ​ക്ക്​​പാ​ക്കേ​ഴ്​​സ്​ ഫെ​സ്റ്റി​വ​ൽ ഈ ​സീ​സ​ൺ മു​ത​ൽ തു​ട​ങ്ങു​മെ​ന്ന്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്​ ഡ​യ​റ​ക്​​ട​ർ ഷോ​ൺ കോ​ർ​ണ​ൽ പ​റ​ഞ്ഞു. ലോ​ക​പ്ര​ശ​സ്ത കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളും കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കാ​നു​ണ്ടാ​കും. പീ​റ്റ​ർ റാ​ബി​റ്, ലി​ലി പോ​പ്​​ടെ​ൽ, കെ​യ​ർ ബി​യേ​ഴ്​​സ്, വാ​ൻ ഷീ​ൻ ബി​യ​ർ, ചി​യ​ർ ബി​യ​ർ തു​ട​ങ്ങി​യ​വ​രെ​ല്ലാം കു​ട്ടി​ക​ളെ ആ​ന​ന്ദി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiChildren's Festival at Global Village
News Summary - The Children's Festival begins tomorrow at the Global Village
Next Story