ഒമാനിലേക്ക് പോയ മലയാളികളുടെ കാർ കത്തി നശിച്ചു
text_fieldsഷാര്‍ജ: ഷാര്‍ജ പള്ളിയുടെ എതിര്‍ വശത്ത് മലീഹാ റോഡില്‍ ഒമാനിലേക്ക് പോവുകയായിരുന്ന മലയാളികളുടെ കാര്‍ കത്തി നശിച്ചു. കാറിന്റെ വേഗത കുറയുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ യന്ത്രഭാഗം തുറന്ന് പരിശോധിച്ചപ്പോള്‍ തീ ഉയരുന്നുണ്ടെന്ന് മനസ്സിലാക്കുകയും ഉടന്‍ യാത്രാ രേഖകളുമായി കാറില്‍ നിന്നും മൂവരും ഇറങ്ങിയതിനാല്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. വാഹനം ഓടിച്ച വടകര വില്യാപ്പള്ളി സ്വദേശി ഫഹദ് സികെയുടെ സമയോചിതമായ ഇടപെടലാണ് വൻ അപകടം വഴിമാറിയത്.
മിനുറ്റുകള്‍ക്കകം കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. കച്ചവട ആവശ്യാര്‍ഥം ഒമാനില്‍ നിന്നും ദുബൈയിലേക്ക് വന്നതായിരുന്നു മൂന്ന് പേര്‍ അടങ്ങുന്ന മലയാളികളായ യാത്രാ സംഘം. വിവരമറിഞ്ഞ് അഗ്നിശമന വിഭാഗം ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സിയൂഹ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

