47 വർഷത്തെ പ്രവാസത്തിനുശേഷം കുട്ടിയാമു മടങ്ങി
text_fieldsകുട്ടിയാമു
അബൂദബി: 47 വർഷത്തെ പ്രവാസത്തിനുശേഷം അബൂദബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയിൽനിന്ന് വിരമിച്ച് മാറഞ്ചേരി പുറങ്ങ് സ്വദേശി ഒ.സി. കുട്ടിയാമു (കുഞ്ഞിമോൻ) നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് ഫറോക്ക് കോളജിൽനിന്ന് ഊർജതന്ത്രത്തിൽ ബിരുദവുമായാണ് 1973 ജൂലൈ 17ന് ദുബൈയിൽ കപ്പലിറങ്ങിയത്.
അബൂദബിയിലുള്ള സഹോദരീ ഭർത്താവ് കല്ലൂർ ഉമ്മർ ഹാജിയുടെ കൂടെയായിരുന്നു പ്രവാസജീവിതം തുടങ്ങുന്നത്.ഒരു മാസത്തിനുശേഷം അബൂദബി ബി.സി.സി.ഐ ബാങ്കിൽ ഫിനാൻസ് വകുപ്പിൽ ജോലിക്കുകയറി. 1980ൽ അബൂദബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയിൽ അസിസ്റ്റൻറ് പോർട്ഫോളിയോ മാനേജറായി. 27 വർഷത്തിനു ശേഷം ഈ ജോലിയിൽനിന്ന് സീനിയർ അക്കൗണ്ട് മാനേജറായി എ.ഡി.ഐ.സിയിലേക്ക്. 13 വർഷത്തെ സേവനത്തിനുശേഷം അവിടെനിന്നു വിരമിച്ചാണ് കുട്ടിയാമു ജന്മനാട്ടിലേക്ക് നസീറക്കൊപ്പം മടങ്ങിയത്.
എം.ഇ.എസ് കോളജ് പൊന്നാനി അലുമ്നി, ഫാറൂഖ് കോളജ് അലുമ്നി, അബൂദബി ഇസ്ലാമിക് സെൻറർ, പുറങ്ങ്, മാരാമുറ്റം മഹല്ല് കമ്മിറ്റി എന്നിവയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.മക്കൾ: ലബീബ് (ദുബൈ), ഡോ. ലുബ്ന (സൗദി അറേബ്യ), ഡോ. ഷബീബ്, ഡോ. ഷഹ്ന. ഇളയ സഹോദരൻ ഒ.സി. സലാഹുദ്ദീൻ മലപ്പുറം ജില്ല എം.ഇ.എസ് പ്രസിഡൻറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

