മുസ്ലിം ഉയിർപ്പിെൻറ പുസ്തകം
text_fieldsപബ്ലിക്കേഷൻസ്: വചനം ബുക്സ്
എം.ജി.എസ് നാരായണൻ ചെയർമാനും കെ.ഇ.എൻ ചീഫ് എഡിറ്ററും എ.പി. കുഞ്ഞാമു എഡിറ്ററുമായി വചനം ബുക്സ് പുറത്തിറക്കിയ '1921-2021 കേരള മുസ്ലിംകൾ നൂറ്റാണ്ടിെൻറ ചരിത്രം' എന്ന ഗ്രന്ഥം ഷാർജ പുസ്തകമേളയിൽ എത്തുന്നു. മലബാർ സമരം വിതച്ച പ്രതിസന്ധികളുടെ വൻമലകൾ വകഞ്ഞു മാറ്റി ഒരു ജനത നടത്തിയ ഉയിർപ്പാണ് പുസ്തകത്തിൽ രേഖപ്പെടുത്തുന്നത്. സമൂഹം, രാഷ്ട്രീയം, വിദ്യാഭ്യാസം, മതം, സംസ്കാരം, സാഹിത്യം, മുന്നേറ്റം, പ്രവാസം, നവോത്ഥാനം, സ്ത്രീ, ആഗോളം എന്നിങ്ങനെ 11 ബൃഹത്തായ ഭാഗങ്ങളും പുറം കാഴ്ച, നൂറു കൊല്ലം നൂറു വ്യക്തികൾ, മുസ്ലിം കേന്ദ്രങ്ങൾ എന്നീ അനുബന്ധങ്ങളും ഉൾപ്പെടെ 1408 പേജുകളിലായാണ് പുസ്തകം അണിയിച്ചൊരുക്കിയിരിക്കുന്നത്. എല്ലാ വിഭാഗക്കാരെയും പരിഗണിക്കുകയും അവരുടെ സംഭാവനകൾക്ക് അടിവരയിടുകയും ചെയ്യുന്നുവെന്നതാണ് പുസ്തകത്തിെൻറ പ്രധാന സവിശേഷത. ഇരുത്തംവന്ന എഴുത്തുകാർക്കൊപ്പം യുവതലമുറയും പേന പിടിക്കുന്നുവെന്നത് ഈ ചരിത്ര കൃതിയെ ഏറെ ശ്രദ്ധേയമാക്കുന്നു.
പ്രവാസിക്ക് പ്രചോദനം പകരുന്ന 'എരിഞ്ഞുണങ്ങും പുഷ്പദളങ്ങൾ'
ഡോ. ഹസീനാ ബീഗത്തിെൻറ പുതിയ നോവലാണ് എരിഞ്ഞുണങ്ങും പുഷ്പദളങ്ങൾ. നാട്ടിലെ പച്ചപ്പും പൂന്തോട്ടങ്ങളും കിളികളും പ്രകൃതിരമണീയ അന്തരീക്ഷവും വിട്ട് ഗൾഫിൽ ഫ്ലാറ്റിലെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ഒരു പെൺകുട്ടിയും അവളുടെ ഉമ്മയും പിന്നീട് ആ സാഹചര്യത്തോട് പൊരുത്തപ്പെട്ട് ജീവിതം ആസ്വാദ്യകരമാക്കി ഉന്നതങ്ങളിലെത്തിയ കഥയാണ് ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന 'എരിഞ്ഞുണങ്ങും പുഷ്പദളങ്ങൾ'.
കവയിത്രി കൂടിയായ ഡോ. ഹസീന ബീഗം 20 വർഷമായി പ്രവാസ ജീവിതം നയിക്കുകയാണ്. മുൾവേലിക്കപ്പുറം, മണലാരണ്യത്തിലെ മഞ്ഞുപാളികൾ എന്നിവയാണ് ഇവരുടെ മറ്റു പുസ്തകങ്ങൾ. ആൽബം പാട്ടുകളും രചിച്ചിട്ടുണ്ട്. കേരള ഹൈകോടതിയിൽ അസി. ഓഫിസറായിരുന്ന ഡോ. ഹസീനാ ബീഗം ഇപ്പോൾ അബൂദബി മോഡൽ സ്കൂൾ പ്രധാന അധ്യാപികയാണ്.
രചയിതാവ്: ഡോ. ഹസീന ബീഗം
പബ്ലിക്കേഷൻസ്: ലിപി പബ്ലിക്കേഷൻസ്
ലോക്ഡൗണിലെ ഖുതുബകളുമായി ഹുസൈൻ മടവൂരിെൻറ 'വെള്ളി വെളിച്ചം'
ദുബൈ: ഡോ.ഹുസൈൻ മടവൂർ രചിച്ച 'വെള്ളി വെളിച്ചം' എന്ന പുസ്തകം നവംബർ മൂന്നിന് ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും. ലോക്ഡൗൺ മൂലം പള്ളി അടഞ്ഞു കിടന്ന ആറു മാസം വിശ്വാസികൾക്ക് വേണ്ടി വെള്ളിയാഴ്ചകളിൽ ഓൺലൈൻ ആയി നടത്തിയ സാരോപദേശങ്ങളുടെ സമാഹാരമാണീ ഗ്രന്ഥം. സമൂഹ മാധ്യമങ്ങൾ വഴിയായി തൽസമയം സംേപ്രക്ഷണം ചെയ്യുന്ന പാളയം ജുമാ മസ്ജിദിലെ ഖുതുബകൾക്ക് ലോക രാഷ്്ട്രങ്ങളിലായി പതിനായിരക്കണക്കിനു ശ്രോതാക്കളുണ്ട്. മലബാറിൽ ഏറ്റവും കൂടുതൽ പേർ നമസ്കാരത്തിനെത്തുന്ന ഈ പള്ളിയിൽ സ്ത്രീകൾക്കും ആരാധന സൗകര്യമുണ്ടെന്ന പ്രത്യേകതയുമുണ്ട്. ഭിന്നശേഷിക്കാർക്ക് പള്ളിയുടെ അകത്തേക്ക് വീൽ ചെയറിൽ എത്താൻ സൗകര്യവുമുണ്ട്. ബധിരർക്ക് വേണ്ടി ഖുതുബകൾ ആംഗ്യ ഭാഷയിലേക്ക് തർജ്ജമ ചെയ്യുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനായി സർക്കാറും ബന്ധപ്പെട്ട വകുപ്പുകളും നൽകുന്ന നിർദേശങ്ങളും വെള്ളി വെളിച്ചത്തിൽ ഇമാം ചർച്ച ചെയ്തിട്ടുണ്ട്. മക്കയിലെ ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിയിലെ പഠനകാലത്ത് ലഭിച്ച അറിവുകളും അനുഭവങ്ങളുമാണ്
ഇത്തരത്തിൽ പ്രഭാഷണങ്ങൾ നടത്താനും പള്ളിയെ സാംസ്കാരിക കേന്ദ്രമാക്കി പരിവർത്തിപ്പിക്കാനും അത് പ്രസിദ്ധീകരിക്കനും സാധ്യമാക്കിയതെന്ന് ഹുസൈൻ മടവൂർ പറഞ്ഞു.
ഹുസൈൻ മടവൂർ
പബ്ലിക്കേഷൻസ്: ലിപി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

