അബൂദബിയില്‍ മരിച്ചയാളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
text_fieldsഅബ്ദുൽ സലാം
അബൂദബി: ഹൃദയാഘാതത്തെ തുടര്‍ന്ന് അബൂദബിയില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. കുന്ദമംഗലം കുറ്റിക്കടവ് നാലുകണ്ടത്തില്‍ എന്‍.കെ.സി. മുഹമ്മദ് ഹാജി-ഫാത്വിമ ദമ്പതികളുടെ മകന് അബ്ദുൽ സലാം (47) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി. പ്രവര്‍ത്തകര്‍ പറഞ്ഞു. തസ്ലീനയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ബിനാന്‍, ബില്‍ന ഫാത്വിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

