പത്തനംതിട്ട സ്വദേശി ബിനു രാജന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsബിനു രാജൻ
ഷാര്ജ: ഷാര്ജയില് അന്തരിച്ച പത്തനംതിട്ട, പന്തളം സ്വദേശി ബിനു രാജന്റെ മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. യാത്രാവിലക്ക് കാരണം ദുരിതത്തിലായിരുന്ന ഭാര്യ ശ്രീലയും ഭര്ത്താവിന്റെ അന്ത്യയാത്രയില് അനുഗമിക്കും.
കഴിഞ്ഞ മാസം 29നാണ് ഹൃദയാഘാതം മൂലം ബിനു രാജന് ഷാര്ജയിലെ താമസസ്ഥലത്ത് മരിച്ചത്. ഫോറന്സിക് നടപടികളിലെ കാലതാമസവും റിയല് എസ്റ്റേറ്റ് കമ്പനി നല്കിയ കേസിനെ തുടര്ന്നുണ്ടായ യാത്രാ വിലക്കുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ശ്രീലയുടെ യാത്രക്കും തടസ്സമായത്. ഇത് നീങ്ങിയതോടെ മൃതദേഹം വ്യാഴാഴ്ച രാത്രി എയര് ഇന്ത്യ വിമാനത്തില് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തികമായി തകര്ന്ന അവസ്ഥയിലായിരുന്നു പ്രിന്റിങ് പ്രസ് ഡിസൈനറായിരുന്ന ബിനു. പ്രമേഹം മൂലം കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത് അദ്ദേഹത്തെ മാനസികമായി തളര്ത്തിയിരുന്നു.
ശ്രീലയുടെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോയത്. വെള്ളിയാഴ്ച പുലര്ച്ചെ നാട്ടിലെത്തുന്ന മൃതദേഹം വീട്ടുവളപ്പില് സംസ്കരിക്കും. മക്കളായ നന്ദിനിയും നിവേദും നാട്ടില് പഠിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

