Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ സംഘർഷത്തിൽ...

ഷാർജയിൽ സംഘർഷത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിലിന്‍റെ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കും

text_fields
bookmark_border
ഷാർജയിൽ സംഘർഷത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിലിന്‍റെ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കും
cancel

ഷാർജ: സമൂഹ മാധ്യമത്തിലെ വാക്പോരിനെ തുടർന്ന് കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി സ്വദേശി ഇസ്മായിൽ പൊന്നന്‍റെ മയ്യിത്ത് വൈകാതെ നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ദുബൈയിലുള്ള സഹോദരൻ. ഈ നടപടികൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്ന് കുടുംബത്തെ സഹായിക്കുന്ന യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി അറിയിച്ചു.

നാൽപതുകാരനായ ഇസ്മായിൽ മെയ് 31ന് രാവിലെ 8.44-നാണ് അൽ ഖാസിമിയ്യ ആശുപത്രിയിൽ പരിക്കുകളോടെ മരണത്തിന് കീഴടങ്ങിയത്. ദുബൈയിൽ ബേക്കറി ജീവനക്കാരനും ടിക് ടോക്കിൽ സജീവവുമായിരുന്ന ഇസ്മായിലിനെ മെയ് 31 ഞായറാഴ്ച പുലർച്ചെ ഷാർജയിലെ അൽ നഹ്ദ ഏരിയയിൽ വെച്ചാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്. മലയാളികളാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്. കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത് നാല് മണിക്കൂറിനുള്ളിൽ പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ഷാർജ പൊലീസ് വ്യാഴാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newssharjagulfnews
News Summary - The body of Ismail, a native of Kannur who died in a conflict in Sharjah, will be brought home soon.
Next Story