ദേരയിൽ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം സ്യൂട്കേസിൽ
text_fieldsദുബൈ: നഗരത്തിലെ ദേര പാം ഐലൻഡ് പാലത്തിനുതാഴെ ഉപേക്ഷിച്ച നിലയിൽ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പൊലീസ് പിടിയിലായ, യുവതിയുടെ ആൺസുഹൃത്ത് കൊലപാതകം സമ്മതിച്ചതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ഏഷ്യൻ രാജ്യത്തുനിന്നുള്ള ഇയാളും യുവതിയും ഒരുമിച്ചു താമസിക്കുകയായിരുന്നു. പണത്തിന് വേണ്ടിയുള്ള വഴക്കിനിടെ തുണികൊണ്ട് കഴുത്തുഞെരിച്ച് കൊന്നതായാണ് ആൺസുഹൃത്തിന്റെ മൊഴി.
കഴിഞ്ഞ മാസമാണ് സുരക്ഷ ഉദ്യോഗസ്ഥൻ പാലത്തിനിടയിൽ സ്യൂട്കേസ് കണ്ടെത്തിയത്. തുടർന്ന് ദുബൈ പൊലീസിലെ സി.ഐ.ഡി വിഭാഗം നടത്തിയ അന്വേഷണത്തിൽ, വിസിറ്റ് വിസയിലെത്തിയതാണ് ഇവരെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർക്കൊപ്പം കഴിഞ്ഞിരുന്നയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതകം സമ്മതിക്കുകയായിരുന്നു. വിസിറ്റ് വിസ പുതുക്കാൻ യുവതി ഇയാളിൽനിന്ന് 600 ദിർഹം വാങ്ങിയതായും ഇത് മടക്കിത്തരാതെ വീണ്ടും പണം ചോദിച്ചപ്പോഴുണ്ടായ തർക്കത്തിനിടെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുമെന്നുമാണ് മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

