സാമൂഹിക പ്രവർത്തകർക്ക് സഫാരിയുടെ ആദരം
text_fieldsസഫാരി ഗ്രൂപ്പിെൻറ ആദരം കെ.എം.സി.സി നേതാക്കൾ ഏറ്റുവാങ്ങുന്നു
ദുബൈ: കോവിഡ് എന്ന മഹാമാരിക്കു മുന്നിൽ ലോകം പതറിയപ്പോൾ മുന്നിൽനിന്ന് പൊരുതിയ സാമൂഹിക പ്രവർത്തകർക്കും സംഘടനകൾക്കും സഫാരി ഗ്രൂപ്പിെൻറ ആദരം. യു.എ.ഇ കെ.എം.സി.സി, ഷാർജ ഇന്ത്യൻ അസോസിയേഷൻ എന്നീ സംഘടനകൾക്കു പുറമെ സാമൂഹിക പ്രവർത്തകരായ- അഷ്റഫ് താമരശ്ശേരി,- ഈസ അനീസ്, നസീർ വാടാനപ്പള്ളി എന്നിവരെയാണ് ആദരിച്ചത്. കെ.എം.സി.സിക്കു വേണ്ടി യു.എ.ഇ കമ്മിറ്റി പ്രസിഡൻറ് പുത്തൂർ റഹ്മാൻ, ദുബൈ പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷനുവേണ്ടി പ്രസിഡൻറ് ഇ.പി. ജോൺസൻ, ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലശേരി എന്നിവർ അവാർഡ് ഏറ്റുവാങ്ങി. സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് അവാർഡിന് അർഹരായവരെ പൊന്നാട അണിയിച്ചു. മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ മെമേൻറാ കൈമാറി. എക്സിക്യൂട്ടിവ് ഡയറക്ടർ ഷമീം ബക്കർ, റീജനൽ ഡയറക്ടർ (പർച്ചേസ്) ബി.എം. കാസിം എന്നിവർ പങ്കെടുത്തു.

