ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സമാപിച്ചു
text_fieldsവൈ ടവർ മെൻസ് അബൂദബി എലൈറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ് വിജയികൾക്ക് സമ്മാനം
നൽകുന്നു
അബൂദബി: അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പെടെ ഭാഗമായ മൂന്നാമത് വൈ ടവർ മെൻസ് അബൂദബി എലൈറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സമാപിച്ചു. 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഇരട്ട സഹോദരങ്ങളായ ദേവ് അയ്യപ്പനും ധിരേൻ അയ്യപ്പനും വിജയികളായി. അബൂദബി അൽ റീം ഐലൻഡിലെ വൈ ടവർ സ്പോർട്ട്സ് കോംപ്ലക്സിലായിരുന്നു മത്സരം. ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ബാഡ്മിന്റൺ പ്രേമികൾ ടൂർണമെന്റിൽ ഭാഗമായി. മുഹമ്മദ് മുനവർ - ഹംസ മർവാൻ ടീമാണ് ഫൈനലിൽ ദേവ് അയ്യപ്പൻ- ധിരേൻ അയ്യപ്പൻ ടീമിനോട് മത്സരിച്ചത്.
വിജയികൾക്ക് 10,000 ദിർഹമിന്റെ ക്യാഷ് പ്രൈസ് ലുലു ഇന്റർനാഷനൽ ഹോൾഡിങ്സ് ഡയറക്ടർ ബദറുദ്ദീൻ, ഇന്തോനേഷ്യൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ സെന്റർ ഡയറക്ടർ നോവ എന്നിവർ ചേർന്ന് സമ്മാനിച്ചു.
ബാഡ്മിന്റൺ ആരാധകർക്ക് മികച്ച വേദിയാണ് എലൈറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് സമ്മാനിച്ചതെന്നും പുതിയ പ്രതിഭകൾക്ക് വലിയ പിന്തുണയാണ് ലഭിച്ചതെന്നും ലുലു ഇന്റർനാഷനൽ ഹോൾഡിങ്സ് ഡയറക്ടർ ബദറുദ്ദീൻ പറഞ്ഞു. രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർക്കുമുള്ള ക്യാഷ് പ്രൈസും സമ്മാനിച്ചു.
പരിശീലകർ, വളന്റിയർമാർ, സ്പോൺസർമാർ എന്നിവർക്ക് വൈ ടവർ മാനേജ്മെന്റ് നന്ദി അറിയിച്ചു. വൈ ടവർ എലൈറ്റ് ബാഡ്മിന്റൺ നാലാം സീസൺ അടുത്തവർഷം ജനുവരിയിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

