കലാലയം സാംസ്കാരികവേദി പ്രവാസി സാഹിത്യോത്സവ് 25ന്
text_fieldsയു.എ.ഇ കലാലയം സാംസ്കാരികവേദി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: യു.എ.ഇ കലാലയം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 15ാമത് യു.എ.ഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ഞായറാഴ്ച റാസൽഖൈമയിലെ അദൻ കമ്യൂണിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. കുടുംബങ്ങളിൽനിന്ന് തുടങ്ങി 341 യൂനിറ്റുകൾ, 67 സെക്ടറുകൾ, 12 സോണുകൾ പിന്നിട്ടാണ് ദേശീയതലത്തിൽ സാഹിത്യോത്സവ് സംഘടിപ്പിക്കപ്പെടുന്നത്.
നിശ്ചയദാർഢ്യവിഭാഗങ്ങൾക്കുള്ള സ്നേഹോത്സവവും സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25 രാജ്യങ്ങളിൽ പ്രവാസി സാഹിത്യോൽസവുകൾ നടന്നുവരികയാണ്.
ജനറൽ, കാമ്പസ് തലങ്ങളിൽ നിന്നും സ്ത്രീ-പുരുഷവിഭാഗങ്ങളിലായി 12 വിഭാഗങ്ങളിൽ 82 മത്സരങ്ങളിലായി ആയിരത്തിലധികം മത്സരാർഥികൾ പങ്കെടുക്കും. ഇതോടൊപ്പം സാംസ്കാരിക സമ്മേളനം, സാഹിത്യ ചർച്ചകൾ, രചന പരിശീലനം, മാനസിക ക്ഷേമ പരിപാടികൾ, രക്ഷാകർതൃത്വ സെഷനുകൾ, മെഡിക്കൽ ക്ലിനിക്, ബുക്ക് എക്സ്ചേഞ്ച് സെന്റർ, കരിയർ കൗൺസിങ്, മീഡിയ വർക്ക്ഷോപ്പ്, വിവിധ പവലിയനുകൾ, വ്യത്യസ്ത സ്റ്റാളുകൾ എന്നിവ സാഹിത്യോത്സവിന്റെ ഭാഗമായി ഒരുക്കും.
പ്രമുഖ മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ, യു.എ.ഇയിലെ വിവിധ മത, വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക രംഗത്തുള്ള പ്രമുഖർ സംബന്ധിക്കും. അബൂബക്കർ കേരള (ജനറൽ കൺവീനർ, സ്വാഗതസംഘം), മുഹമ്മദ് ഫബാരി (ജനറൽ സെക്രട്ടറി, ആർ.എസ്.സി യു.എ.ഇ), സുഹൈൽ മാട്ടൂൽ (എക്സിക്യൂട്ടീവ് സെക്രട്ടറി, ആർ.എസ്.സി യു.എ.ഇ), അസ്ലം കയ്യത്ത് (മീഡിയ കോ ഓർഡിനേറ്റർ) എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

