Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​റേ​ബ്യ​ന്‍...

അ​റേ​ബ്യ​ന്‍ കു​തി​ര​സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ന് ഇന്ന്​ തു​ട​ക്കം

text_fields
bookmark_border
അ​റേ​ബ്യ​ന്‍ കു​തി​ര​സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ന് ഇന്ന്​ തു​ട​ക്കം
cancel

ഫു​ജൈ​റ: ആ​റാ​മ​ത് അ​റേ​ബ്യ​ന്‍ കു​തി​ര​സൗ​ന്ദ​ര്യ മ​ത്സ​രം ഫു​ജൈ​റ ഫോ​ര്‍ട്ട്‌ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും. ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്‌ മു​ഹ​മ്മ​ദ്‌ ബി​ന്‍ ഹ​മ​ദ് അ​ല്‍ ശ​ര്‍ഖി​യു​ടെ ര​ക്ഷാ​കൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്​​ച മു​ത​ല്‍ ശ​നി​യാ​ഴ്​​ച വ​രെ​യാ​ണ് മ​ത്സ​രം. കു​തി​ര​ക​ളു​ടെ ശ​രീ​ര​ഘ​ട​ന, ശ​ക്തി, ന​ട​ക്കു​ന്ന​തി​ലെ​യും ഓ​ടു​ന്ന​തി​ലെ​യും സൗ​ന്ദ​ര്യം എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് വി​ജ​യം ക​ണ​ക്കാ​ക്കു​ന്ന​ത്. പെ​ണ്‍കു​തി​ര​ക​ള്‍ക്കും ആ​ണ്‍കു​തി​ര​ക​ള്‍ക്കും കു​ട്ടി​ക്കു​തി​ര​ക​ള്‍ക്കും വെ​വ്വേ​റെ​യാ​ണ് മ​ത്സ​രം. ദി​വ​സ​വും വൈ​കീ​ട്ട്​ ര​ണ്ട് മു​ത​ല്‍ 10വ​രെ നീ​ണ്ടു​നി​ല്‍ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ 250ല്‍ ​അ​ധി​കം കു​തി​ര​ക​ള്‍ മാ​റ്റു​ര​ക്കു​മെ​ന്ന് ബ്യൂ​ട്ടി ചാ​മ്പ്യ​ൻ​ഷി​പ് മാ​നേ​ജ​ര്‍ അ​ലി മു​സ​ബ​ഹ് അ​ല്‍ ക​ഹ്ബി പ​റ​ഞ്ഞു. വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് മ​ത്സ​രം കാ​ണാ​ന്‍ ഇ​വി​ടെ എ​ത്താ​റു​ള്ള​ത്. പ്ര​ദ​ര്‍ശ​ന​മ​ത്സ​രം കാ​ണാ​ന്‍ എ​ത്തു​ന്ന കാ​ണി​ക​ള്‍ക്ക് റാ​ഫി​ള്‍ കൂ​പ്പ​ണു​ക​ളി​ലൂ​ടെ കാ​ഷ് പ്രൈ​സു​ക​ളും മ​റ്റു നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FujairaArabian Horse Beauty Contest
News Summary - The Arabian Horse Beauty Contest begins today
Next Story