Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ ദൈദ് ഈത്തപ്പഴ മേള...

അൽ ദൈദ് ഈത്തപ്പഴ മേള സമാപിച്ചു

text_fields
bookmark_border
അൽ ദൈദ് ഈത്തപ്പഴ മേള സമാപിച്ചു
cancel
camera_alt

പ്രതീകാത്മക ചിത്രം എ.ഐ നിർമിതം

ഷാർജ: പത്താമത് അൽ ദൈദ് ഈത്തപ്പഴ മേള വിജയകരമായി സമാപിച്ചു. എക്സ്പോ അൽ ദൈദിൽ നാല് ദിവസങ്ങളിലായി നടന്ന മേളയിൽ 25 ലക്ഷത്തിലധികം ദിർഹമിന്‍റെ വിൽപന നടന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 15 ശതമാനം വർധനവുണ്ടായതായി സംഘാടകരായ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 35,000ത്തിലധികം പേരാണ് ഇക്കുറി മേള സന്ദർശിച്ചത്. വിവിധ മത്സരവിഭാഗങ്ങളിലായി 130 വിജയികളെ ചടങ്ങിൽ ആദരിച്ചു.

മേളയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് വിപുലമായ പങ്കാളിത്തമാണ് ഇത്തവണ ദൃശ്യമായത്. യു.എ.ഇയിലെ പ്രമുഖ ഈത്തപ്പഴ ഉൽപാദകർ, കുടുംബ സംരംഭങ്ങൾ, കാർഷിക കമ്പനികൾ, നഴ്സറികൾ എന്നിവർ തങ്ങളുടെ ഉൽപന്നങ്ങളും പുതിയ സാങ്കേതികവിദ്യകളും പ്രദർശിപ്പിച്ചു. ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിനായി എസ്.സി.സി.ഐ വികസിപ്പിച്ച പുതിയ 'നാഷനൽ ഫുഡ് ഫാക്ടറി' പദ്ധതിയും മേളയിൽ അവതരിപ്പിച്ചു. മലീഹയിലെ ഹംദയിൽ പ്രവർത്തനം ആരംഭിക്കുന്ന ഈ ഫാക്ടറിക്ക് പ്രതിവർഷം 5,000 മെട്രിക് ടൺ ഉൽപാദന ശേഷിയുണ്ടാകും.പരമ്പരാഗത കാർഷിക രീതികളെ ആധുനികവത്കരിക്കാനും ഗുണനിലവാരം വർധിപ്പിക്കാനും മേള വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഷാർജ ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - The Al Dhaid Date Festival has concluded.
Next Story