Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ദീ​ന സാ​യി​ദി​ൽ അ​ൽ...

മ​ദീ​ന സാ​യി​ദി​ൽ അ​ൽ ദ​ഫ്ര പൈ​തൃ​ക ഫെ​സ്​​റ്റി​വ​ൽ തു​ട​ങ്ങി

text_fields
bookmark_border
മ​ദീ​ന സാ​യി​ദി​ൽ അ​ൽ ദ​ഫ്ര പൈ​തൃ​ക ഫെ​സ്​​റ്റി​വ​ൽ തു​ട​ങ്ങി
cancel
camera_alt

പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ലെ മ​ദീ​ന സാ​യി​ദി​ൽ ആ​രം​ഭി​ച്ച അ​ൽ ദ​ഫ്ര ഫെ​സ്​​റ്റി​വ​ലി​ൽ മ​ജാ​ഹിം ഇ​ന​ത്തി​ലെ ഒ​ട്ട​ക​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​വ​ർ

അ​ബൂ​ദ​ബി: കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ലെ മ​ദീ​ന സാ​യി​ദി​ൽ 14 ാമ​ത് അ​ൽ ദ​ഫ്ര പൈ​തൃ​ക ഫെ​സ്​​റ്റി​വ​ൽ ആ​രം​ഭി​ച്ചു. കോ​വി​ഡ് രോ​ഗ മു​ൻ​ക​രു​ത​ലു​ക​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് ഫെ​സ്​​റ്റി​വ​ൽ. ഒ​ട്ട​ക സൗ​ന്ദ​ര്യ മ​ത്സ​രം, ഫാ​ൽ​ക്ക​ൺ​റി മ​ത്സ​രം, കു​തി​ര​പ്പ​ന്ത​യം, സാ​ലു​കി വേ​ട്ട​പ്പ​ട്ടി​ക​ളു​ടെ പ​ന്ത​യം, ഏ​റ്റ​വു​മ​ധി​കം പാ​ൽ ചു​ര​ത്തു​ന്ന ആ​ടു​ക​ൾ, ആ​ടു​ക​ളു​ടെ സൗ​ന്ദ​ര്യ മ​ത്സ​രം എ​ന്നി​വ​യോ​ടെ​യാ​ണ് ഫെ​സ്​​റ്റി​വ​ൽ.

സ​ന്ദ​ർ​ശ​ക​ർ​ക്ക് ഈ ​വ​ർ​ഷം പ​തി​വു​പോ​ലെ പ്ര​വേ​ശ​നാ​നു​മ​തി​യി​ല്ലെ​ങ്കി​ലും ഒ​ട്ടേ​റെ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ ത​ല​യെ​ടു​പ്പു​ള്ള ഒ​ട്ട​ക​ക്കൂ​ട്ട​ങ്ങ​ളു​മാ​യി യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നും ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ന്നും ഫെ​സ്​​റ്റി​വ​ൽ ന​ഗ​രി​യി​ൽ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ എ​ത്തും. ഓ​രോ ആ​ഴ്ച​യു​ടെ അ​വ​സാ​ന​ത്തെ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 13 ആ​ഴ്ച നീ​ളു​ന്ന ഈ ​വ​ർ​ഷ​ത്തെ ഉ​ത്സ​വം ജ​നു​വ​രി 29 വ​രെ​യാ​ണ് ന​ട​ക്കു​ക.

ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്രാ​ദേ​ശി​ക ബ​സാ​ർ ഇ​ക്കു​റി ഒ​ഴി​വാ​ക്കി. ദി​വ​സേ​ന ഉ​ൽ​സ​വ ന​ഗ​രി​യി​ലെ​ത്തു​ന്ന മൃ​ഗ​ങ്ങ​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും താ​പ​നി​ല പ​രി​ശോ​ധ​ന​യും അ​ണു​ന​ശീ​ക​ര​ണ​വും ന​ട​ക്കും. അ​റ​ബ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ രാ​ജ്യ​ങ്ങ​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രും മ​ത്സ​രാ​ർ​ഥി​ക​ളും ഒ​ഴു​കി​യെ​ത്തു​ന്ന പൈ​തൃ​കോ​ൽ​സ​വ​ത്തി​ൽ 25,000 ഒ​ട്ട​ക​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ക. 550 ല​ക്ഷം ദി​ർ​ഹ​മി​ന് മു​ക​ളി​ലാ​ണ് വി​ജ​യി​ക​ൾ​ക്കു ല​ഭി​ക്കു​ന്ന സ​മ്മാ​നം. മ​ധ്യ​പൗ​ര​സ്ത്യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഒ​ട്ട​കോ​ൽ​സ​വ​മാ​ണി​ത്.

ഭാ​വി​ത​ല​മു​റ​ക​ളി​ൽ ദേ​ശ​സ്നേ​ഹം വ​ർ​ധി​പ്പി​ക്കാ​നും പൈ​തൃ​കം പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും ഓ​ർ​മ​യി​ൽ നി​ല​നി​ർ​ത്താ​നും അ​ൽ ദ​ഫ്ര ഫെ​സ്​​റ്റി​വ​ൽ സം​ഘാ​ട​ക സ​മി​തി ശ്ര​ദ്ധി​ക്കു​ന്നു. അ​റേ​ബ്യ​ൻ പൈ​തൃ​ക സം​സ്‌​കാ​ര​ത്തി​ൽ ഒ​ട്ട​ക​ങ്ങ​ളു​ടെ പ​ങ്ക്, ഇ​മ​റാ​ത്തി, ഗ​ൾ​ഫ്, അ​റ​ബ് പൈ​തൃ​കം, ആ​ചാ​ര​ങ്ങ​ൾ എ​ന്നി​വ സം​ര​ക്ഷി​ക്ക​ൽ എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഫെ​സ്​​റ്റി​വ​ൽ അ​ൽ​ദ​ഫ്ര മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു.

ഫെ​സ്​​റ്റി​വ​ൽ ന​ഗ​രി​യി​ൽ മ​ജാ​ഹിം ഇ​ന​ത്തി​ലു​ള്ള ക​റു​ത്ത ഒ​ട്ട​ക​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന​ത്. രോ​ഗ​മു​ള്ള ഒ​ട്ട​ക​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​ന് മൃ​ഗ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മാ​ണ് മ​ൽ​സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al dhafra python festival
Next Story