Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാൻ കുതിര...

അജ്മാൻ കുതിര പ്രദർശനത്തിന് ഇന്ന് തുടക്കമാകും

text_fields
bookmark_border
അജ്മാൻ കുതിര പ്രദർശനത്തിന് ഇന്ന് തുടക്കമാകും
cancel
camera_alt

പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കു​തി​ര​ക​ൾ

അ​ജ്മാ​ന്‍: 308 കു​തി​ര​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന അ​ജ്മാ​ൻ കു​തി​ര പ്ര​ദ​ർ​ശ​ന​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. എ​മി​റേ​റ്റ്സ് ഹോ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കു​തി​ര പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ 19ാം പ​തി​പ്പാ​ണ് അ​ജ്മാ​നി​ലെ ഇ​ക്വ​സ്ട്രി​യ​ൻ ഫീ​ൽ​ഡി​ൽ ന​ട​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലും വി​ദേ​ശ​ത്തും നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​തും ഏ​റ്റ​വും പ്ര​ശ​സ്ത​രാ​യ ഉ​ട​മ​ക​ളു​ടെ ന​ല്ല ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 308 കു​തി​ര​ക​ളാ​ണ് ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള കു​തി​ര​ക​ളു​ടെ കാ​റ്റ​ഗ​റി​യി​ല്‍ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റും. യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ നു​ഐ​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ദ​ര്‍ശ​നം അ​ര​ങ്ങേ​റു​ന്ന​ത്.

ഓ​രോ വി​ഭാ​ഗ​ത്തി​ലു​മു​ള്ള വി​ജ​യി​ക​ള്‍ക്ക് സ്വ​ർ​ണം, വെ​ള്ളി, വെ​ങ്ക​ലം സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. വ്യാ​ഴാ​ഴ്ച തു​ട​ങ്ങി മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ല്‍ക്കു​ന്ന മ​ത്സ​രം ശ​നി​യാ​ഴ്​​ച അ​വ​സാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:horse race
News Summary - The Ajman Horse Show kicks off today
Next Story