Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൂർണമായും...

പൂർണമായും ഡിജിറ്റൽവത്​കരിച്ച്​ ദുബൈ പൊലീസിന്‍റെ എ.ഐ ഡിപ്പാർട്മെന്‍റ്​

text_fields
bookmark_border
dubai police
cancel
camera_alt

എ​ക്സ​ല​ൻ​സ്​ ആ​ൻ​ഡ്​ പ​യ​നീ​ർ അ​ഫേ​ഴ്​​സ്​ അ​സി. ക​മാ​ന്‍ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​ൽ ഖു​ദ്ദൂ​സ്​ അ​ബ്​​ദു​ൽ റ​സാ​ഖ്​ അ​ൽ ഉ​ബൈ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക അ​വ​ലോ​ക​ന യോ​ഗം

ദു​ബൈ: 100 ശ​ത​മാ​ന​വും ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ദു​ബൈ പൊ​ലീ​സി​ന്‍റെ നി​ർ​മി​ത ബു​ദ്ധി (എ.​ഐ) ഡി​പ്പാ​ർ​ട്മെ​ന്‍റ് പു​തി​യ നാ​ഴി​ക​ക്ക​ല്ല്​ കു​റി​ച്ചു. ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സൗ​ക​ര്യ​പ്ര​ദ​വും എ​ളു​പ്പ​ത്തി​ലും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ സ്മാ​ർ​ട്ട്​ സാ​​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യും ഡി​ജി​റ്റ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്​ സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യു​മാ​ണ്​​ എ.​ഐ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ക്ഷീ​ണം പ്ര​യ​ത്​​നി​ച്ച ഡി​പ്പാ​ർ​ട്മെ​ന്റി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി എ​ക്സ​ല​ൻ​സ്​ ആ​ൻ​ഡ്​ പ​യ​നീ​ർ അ​ഫേ​ഴ്​​സ്​ അ​സി. ക​മാ​ന്‍ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​ൽ ഖു​ദ്ദൂ​സ്​ അ​ബ്​​ദു​ൽ റ​സാ​ഖ്​ അ​ൽ ഉ​ബൈ​ദി അ​റി​യി​ച്ചു. വ​കു​പ്പു​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന വാ​ർ​ഷി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രാ​ദേ​ശി​ക​മാ​യും ആ​ഗോ​ള ത​ല​ത്തി​ലും ദു​ബൈ പൊ​ലീ​സി​ന്‍റെ മി​ക​വ്​ കൂ​ടു​ത​ൽ പ്ര​ക​ടി​പ്പി​ക്കാ​ൻ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ്​ ഓ​ഫ്​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ പ്രാ​ധാ​ന്യ​വും സു​പ്ര​ധാ​ന​മാ​യ പ​ങ്കും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

100 ശ​ത​മാ​നം ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണ​ത്തോ​ടൊ​പ്പം ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ സം​തൃ​പ്തി നി​ര​ക്ക്​ 98.1 ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്കാ​നും ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ അ​ഫേ​ഴ്​​സ്​ അ​സി. ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ്​ മു​ഹ​മ്മ​ദ്​ റാ​ഫി, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്​ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ്​ നാ​സ​ർ അ​ൽ റ​സൂ​ഖി, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ്​ ഫോ​ർ എ​ക്സ​ല​ൻ​സ്​ ആ​ൻ​ഡ്​ പ​യ​നീ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ സാ​ലി​ഹ്​ അ​ൽ ഹം​റാ​നി തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

2022 മു​ത​ൽ 74 പ​ദ്ധ​തി​ക​ൾ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഓ​ഫ്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ വി​ശ​ദീ​ക​രി​ച്ചു. 90 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട പ​ദ്ധ​തി​ക​ളി​ൽ ഡി​പ്പാ​ർ​ട്മെ​ന്റി​ന്​ 95 ശ​ത​മാ​നം മ​റി​ക​ട​ക്കാ​നാ​യ​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai PoliceUAE NewsAI Department
News Summary - The AI ​​Department of Dubai Police has been fully digitalized
Next Story