ഇടപ്പാളയം അബൂദബി ചാപ്റ്റർ സംഗീത പരിപാടി സംഘടിപ്പിച്ചു
text_fieldsഇടപ്പാളയം അബൂദബി ചാപ്റ്റർ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ പങ്കെടുത്തവർ
അബൂദബി: ഇടപ്പാളയം അബൂദബി ചാപ്റ്റർ ‘വൈബോസ്കി’ എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിച്ചു. കേരള സോഷ്യൽ സെന്ററിൽ എൻ.പി നൗഷാദിന്റെ നാടിന്റെ ഡ്രോൺ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥിന്റെ നാട്ടഴക് എന്ന സംഗീതയാത്ര പരിപാടി ഏറെ ശ്രദ്ധേയമായി.
ഗായിക ലേഖ അജയ് നയിച്ച ബുള്ളറ്റ്സ് ബാൻഡിന്റെ സംഗീത വിരുന്നും സദസ്സിന് ഏറെ ആസ്വാദ്യകരമായിരുന്നു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ചാപ്റ്റർ പ്രസിഡന്റ് രാജേഷ് കായലംപള്ളത്തിന്റെ അധ്യക്ഷതയിൽ ചാപ്റ്റർ സെക്രട്ടറി നിസാർ കാലടി സ്വാഗതം പറഞ്ഞു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി.കെ മനോജ്, ഇന്ത്യൻ ഇസ്ലാമിക് സെന്റർ സെക്രട്ടറി ഹിദായത്തുല്ല, വൈബോസ്കി കമ്മിറ്റി ചെയർമാൻ മജീദ്, കൺവീനർ ഗഫൂർ എടപ്പാൾ, ഇടപ്പാളയം ഗ്ലോബൽ പ്രസിഡന്റ് കഞ്ചേരി മജീദ്, ദുബൈ ചാപ്റ്റർ പ്രസിഡന്റ് ഫക്രുദ്ദീൻ, ചാപ്റ്റർ ട്രഷറർ ജാഫർ എന്നിവർ സംസാരിച്ചു. ഇടപ്പാളയം ദുബൈ സംഘടിപ്പിക്കുന്ന കാർണിവൽ സീസൺ 3യുടെ ടീസർ പരിപാടിയിൽ പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

