Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡി.​പി.​എ​ല്‍...

ഡി.​പി.​എ​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ഫെ​ബ്രു​വ​രി​യി​ല്‍

text_fields
bookmark_border

ദു​ബൈ: ഡി.​പി.​എ​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ അ​ഞ്ചാ​മ​ത് എ​ഡി​ഷ​ന് ഫെ​ബ്രു​വ​രി​യി​ല്‍ തു​ട​ക്ക​മാ​വും. മു​ന്‍ പ​തി​പ്പു​ക​ളേ​ക്കാ​ള്‍ ആ​വേ​ശ​ക​ര​മാ​വും ഇ​ത്ത​വ​ണ​ത്തെ ടൂ​ര്‍ണ​മെ​ന്‍റെ​ന്ന് ഡി.​പി.​എ​ല്‍ ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റ്​ സ​മി​തി അ​ധ്യ​ക്ഷ​ന്‍ റി​യാ​സ് ബാ​രി പ​റ​ഞ്ഞു. മി​ക​ച്ച താ​ര​ങ്ങ​ളെ വാ​ര്‍ത്തെ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​യി കൂ​ടി​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റൊ​രു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

ഗ​ര്‍ഗാ​ഷ് ഓ​ട്ടോ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ സം​ഘാ​ട​ക​ര്‍. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ചാ​മ്പ്യ​ന്‍മാ​രാ​യ ഡി.​ആ​ര്‍.​ഒ കി​ങ്‌​സ്, റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യ ഡി.​ആ​ര്‍.​ഒ പാ​ട്രി​യ​റ്റ്‌​സ്, ഡി.​ആ​ര്‍.​ഒ ട​സ്‌​കേ​ഴ്‌​സ്, ദ ​സ്പാ​ര്‍ട്ട​ന്‍സ് എ​ന്നി​ങ്ങ​നെ പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നാ​ലു ടീ​മു​ക​ളാ​ണ് ക​പ്പി​നാ​യി ഇ​ത്ത​വ​ണ പോ​രി​നി​റ​ങ്ങു​ന്ന​ത്.

വ​ഖാ​സ് അ​ലി ദ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 5ജി ​ടെ​ക്‌​നോ​ള​ജീ​സ് സ്‌​പോ​ണ്‍സ​ര്‍ ചെ​യ്യു​ന്ന ഡി.​ആ​ര്‍.​ഒ പാ​ട്രി​യ​റ്റ്‌​സി​നെ ന​യി​ക്കു​ന്ന​ത്​ സാ​ദ​ത്ത് നാ​ല​ക​ത്താ​ണ്. നി​ഖി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡി.​ആ​ര്‍.​ഒ കി​ങ്‌​സ് ആ​ബ്‌​സ് പാ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ത്ത​വ​ണ​യും ക​പ്പ​ടി​ക്കാ​നു​ള്ള വാ​ശി​യി​ലാ​ണ്. താ​ഹി​ര്‍ കാ​സിം ആ​ണ് ഡി.​ആ​ര്‍.​ഒ ട​സ്‌​കേ​ഴ്‌​സി​ന്‍റെ ക്യാ​പ്റ്റ​ൻ. പ്രൊ​മി​ന​ന്‍റ്​ ഇ​ന്‍ഷു​റ​ന്‍സ് ബ്രോ​ക്കേ​ഴ്‌​സി​ന്‍റെ ദ ​സ്പാ​ര്‍ട്ട​ന്‍സി​നെ ന​യി​ക്കു​ന്ന​ത് റി​യാ​സ് ബാ​രി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsDPL
News Summary - The 5th edition of DPL Cricket Tournament
Next Story