തട്ടകം വോളി ലീഗ്: എസ്.എൻ.എസ്.സി ജേതാക്കൾ
text_fieldsതട്ടകം വോളി ലീഗിൽ ജേതാക്കളായ ടീമംഗങ്ങൾ ട്രോഫിയുമായി
ദുബൈ: തട്ടകം ചെന്ത്രാപ്പിന്നിക്കൂട്ടം യു.എ.ഇ കമ്മിറ്റി സംഘടിപ്പിച്ച 'തട്ടകം വോളി ലീഗ്' വോളിബാൾ ടൂർണമെന്റിൽ, എസ്.എൻ.എസ്.സി തട്ടകം ജേതാക്കളായി. ഓൺലി ഫ്രഷ് ടീം റണ്ണറപ് നേടി. യു.എ.ഇ മുൻ ദേശീയ വോളിബാൾ താരം സമി ജാസിം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റിയാസ് ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജ്ഞാന ശേഖരൻ, ട്രഷറർ ജിയാസ്, സുഭാഷ് ദാസ്, സജ്ജാദ് തുരുത്തി, നിയാസ് റഹ്മാൻ എന്നിവർ സംസാരിച്ചു.
എസ്.എൻ.എസ്.സി തട്ടകത്തിനുവേണ്ടി കളിച്ച ആസിഫാണ് ടൂർണമെന്റിലെ മോസ്റ്റ് വാല്യുബിൾ പ്ലയറായി തെരഞ്ഞെടുക്കപ്പെട്ടത്. എറിൻ (മികച്ച കളിക്കാരൻ), റഹീം (മികച്ച അറ്റാക്കർ), ജി.എസ്. അഖിൻ (മികച്ച ബ്ലോക്കർ), ജസീൽ (മികച്ച ലിബെറോ), ജിതിൻ (ബെസ്റ്റ് സെറ്റർ), സേതു (ബെസ്റ്റ് സർവിസ്) എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ് നേടി. ആന്റോ ഫ്രാൻസിസ്, അബ്ദുൽനാസർ, വി.എം. സലീം, ഷക്കീർ ബാവു, ഷാഫി ചെന്ത്രാപ്പിന്നി, രാജേഷ് സുബ്രഹ്മണ്യൻ, രമേഷ് നായർ, ബദർ, ടി.ജി. സുനിൽ, ഐ.വി.എൽ. ഷിജു, നിസാർ, നൗഷാദ്, ബഷീർ കോയാസ്, ഷൗക്കത്തലി എന്നിവർ സമ്മാനദാനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

