തണ്ണീർ പന്തൽ ആഘോഷം പുറങ്ങു ഫൈറ്റേഴ്സിനു കിരീടം
text_fieldsതണ്ണീർ പന്തൽ സംഘടിപ്പിച്ച ‘റെഡ് പെപ്പർ കറാമ ആഘോഷപ്പന്ത’ലിൽ ജേതാക്കളായവർ
ദുബൈ: യു.എ.ഇയുടെ 54ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് പ്രവാസി കൂട്ടായ്മയായ തണ്ണീർ പന്തൽ സംഘടിപ്പിച്ച ‘റെഡ് പെപ്പർ കറാമ ആഘോഷപ്പന്ത’ലിന്റെ പത്താം പതിപ്പിൽ പുരുഷ വിഭാഗത്തിൽ പുറങ്ങു ഫൈറ്റേഴ്സ് ചാമ്പ്യന്മാരായി.
പരിച്ചകം ഫാൽക്കൺസ്, ടീം മാസ്റ്റർ പടി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സ്ത്രീകളുടെയും സീനിയർ കുട്ടികളുടെയും വിഭാഗത്തിൽ പരിച്ചകം ഫാൽക്കൺസ് ഒന്നാമതെത്തി. ജൂനിയർ കുട്ടികളിൽ കിങ്സ് കാഞ്ഞിരമുക്ക് ചാമ്പ്യന്മാരായി. കമ്പവലി മത്സരത്തിൽ പുറങ്ങു ഫൈറ്റേഴ്സ് ഒന്നാമതെത്തി. ഷൂട്ട് ഔട്ട്, പഞ്ചഗുസ്തി, ഷോട്ട് പുട്ട്, മോൾക്കി, ബാസ്കറ്റ് ബാൾ ത്രോ, ലാഡർ ടോസ്, കോൺഹോൾ എന്നിവ കൂടാതെ പനങ്കുരു ഉപയോഗിച്ചുള്ള നാടൻ കളിയായ സ്രാദ് തുടങ്ങിയ മത്സരങ്ങളും സ്ത്രീകളുടെ പഞ്ചഗുസ്തി മത്സരവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സമാപന ചടങ്ങിൽ ഡിജെ ജാസിയുടെ സംഗീതവും അരങ്ങേറി.
ദുബൈ റാശിദിയ്യ അൽ ജാഹിദ് സ്കൂളിൽ നടന്ന പരിപാടിയിൽ എല്ലാ എമിറേറ്റുകളിൽനിന്നുമായി രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു. ദുബൈ സ്കൗട്ട് മിഷൻ ഡയറക്ടർ ഖലീൽ റഹ്മ അലി പതാക ഉയർത്തി. ഔദ്യോഗിക ചടങ്ങ് സ്വദേശി പൗരൻ ജാസിം അൽ ബലൂഷി ഉദ്ഘാടനം ചെയ്തു.
അബൂദബി ഘടകം പ്രസിഡന്റ് ലത്തീഫ് കൊട്ടിലുങ്ങൽ, ദുബൈ ഘടകം പ്രസിഡന്റ് ഷുക്കൂർ മന്നിങ്ങയിൽ, ഷാർജ ഘടകം പ്രസിഡന്റ് ഷമീം മുഹമ്മദ്, സെക്രട്ടറിമാരായ സുകേഷ് ഗോവിന്ദൻ, എം.പി ജലീൽ, നൗഷാദ് അലി എന്നിവർ സംസാരിച്ചു. റെഡ് പെപ്പർ ഗ്രൂപ് എം.ഡി നാസർ മന്നിങ്ങയിൽ, സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് എന്നിവർ മുഖ്യാതിഥികളായിരുന്നു. ആഘോഷപ്പന്തൽ ചെയർമാൻ സുധീർ മന്നിങ്ങയിൽ അധ്യക്ഷതവഹിച്ചു. കൺവീനർ ജംഷിദ് സ്വാഗതവും കോഓഡിനേറ്റർ അമീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

