തരംഗമായി താങ്ക്യൂ യു.എ.ഇ
text_fieldsദുബൈ: കേരളത്തിെൻറ വിഷമഘട്ടത്തിൽ ചേർത്തുപിടിച്ച യു.എ.ഇ സർക്കാറിനും സമൂഹത്തിനും നന്ദി പറഞ്ഞ് ഗൾഫ്മാധ്യമം തുടക്കമിട്ട കാമ്പയിൻ തരംഗമായി മാറുന്നു. ശൈഖ് മുഹമ്മദിെൻറ ആഹ്വാനം ഏറ്റവുമാദ്യം പുറത്തുവിട്ട ഇന്ത്യൻ പത്രമായ ഗൾഫ് മാധ്യമം പിറ്റേ ദിവസം പുറത്തിറങ്ങിയത് യു.എ.ഇക്ക് നന്ദി പറയുന്ന മുഴുപേജ് അഭിവാദനവുമായായിരുന്നു.
shukran_uae എന്ന തലക്കെേട്ടാടുകൂടി പുറത്തിറങ്ങിയ നന്ദി പ്രകടനത്തിൽ യു.എ.ഇയുടെ പിന്തുണയെ അതിമഹത്തായ സായിദ് വർഷ സമ്മാനമായാണ് വിശേഷിപ്പിച്ചിരുന്നത്. അറബിയിലും ഇംഗ്ലീഷിലുമുള്ള സന്ദേശങ്ങൾ ആലേഖനം ചെയ്ത പേജ് സാമൂഹിക മാധ്യമങ്ങളിലും സ്വദേശി^പ്രവാസി സമൂഹത്തിനിടയിലൂം വൻ സ്വീകാര്യതയാണ് നേടിയത്.
യു.എ.ഇയിലെ പ്രമുഖ പത്രമായ ദി നാഷനൽ ഇൗ നന്ദിപ്രകടനത്തെ മികച്ച പ്രാധാന്യത്തോടെ എടുത്തുകാട്ടി.
യു.എ.ഇ പൗരൻമാരുടെ വാട്ട്സ്ആപ്പ് പ്രൊഫൈൽ ചിഹ്നമായും ഇൗ പേജ് ഉപയോഗിക്കപ്പെട്ടു. മറ്റു ചില പത്രങ്ങളും ഇതേ മാതൃക പിൻപറ്റി തുടർ ദിവസങ്ങളിൽ നന്ദി പ്രകടനം നടത്തുകയും ചെയ്തു. പെരുന്നാൾ തലേന്ന് ദുബൈയിലും ഷാർജയിലും അബൂദബിയിലുമെല്ലാം നിരവധി മലയാളി വ്യാപാര സ്ഥാപനങ്ങൾ താങ്ക്യു യൂ.എ.ഇ എന്ന പ്രമേയത്തിൽ അലങ്കാരങ്ങെളാരുക്കി. പെരുന്നാൾ ദിവസം ഇൗ സന്ദേശമെഴുതിയ ടി ഷർട്ടുകളും തൊപ്പികളും ധരിച്ചാണ് നിരവധി യുവാക്കൾ ഇൗദുഗാഹുകളിലെത്തിയത്. യു.എ.ഇ ആദ്യഘട്ട സഹായമായി 700േകാടി നൽകുമെന്ന പ്രഖ്യാപനം പുറത്തു വന്നതോടെ സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രത്തിനും നായകർക്കും അഭിവാദ്യങ്ങളർപ്പിച്ച് സേന്ദശങ്ങൾ നിറയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
