മരുഭൂമിയിലുണ്ട് കാലി തൊഴുത്തുകൾ; തനി നാടൻ!
text_fieldsഷാർജ: തൊഴുത്തില്ലാത്ത വീടെന്നാൽ െഎശ്വര്യമില്ലാത്ത വീട് എന്നായിരുന്നു കേരളത്തിലെ സങ്കൽപ്പം. പ്രവാസം തുടങ്ങുന്നതിനു മുൻപ് പല മലയാളി കുടുംബങ്ങളുടെയും ജീവിതത്തിന് അത്താണിയായിരുന്നു തൊഴുത്തും പശുക്കളും. എന്നാൽ കാർഷികാധിഷ്ഠിത വ്യവസ്ഥയിൽ നിന്ന് വഴിമാറാൻ തുടങ്ങിയതോടെ തൊഴുത്തുകൾ കേരളത്തിൽ നിന്ന് മായാൻ തുടങ്ങിയിരിക്കുന്നു. കാലികൾ മേഞ്ഞ് നടന്നിരുന്ന കുന്നുകൾ ഇടിച്ച് നിരത്തിയിരിക്കുന്നു.
പത്രാസുകാരായി മാറിയ മലയാളിയുടെ ഗ്രാമങ്ങളിൽ നിന്ന് പോലും പശുവും തൊഴുത്തും അന്യമായി കൊണ്ടിരിെക്ക ആധുനികതയുടെയും സാേങ്കതിക മുന്നേറ്റത്തിെൻറയും തലസ്ഥാനമായ യു.എ.ഇയിൽ ഇപ്പോഴുമുണ്ട് മണ്ണിെൻറ മണമുള്ള, നനവുള്ള ഇൗ കാഴ്ചകൾ. യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളിലെ കൂറ്റൻ മലകൾക്കുള്ളിൽ വേനലിന് പിടികൊടുക്കാതെ ഒറ്റപ്പെട്ട് പോയ ദ്വീപുകളെ പോലെ കിടക്കുന്ന പ്രദേശങ്ങൾ ക്ഷീര–കാർഷിക മേഖലകളാൽ സമ്പന്നമാണ്. സമ്പന്ന അറബികൾ തങ്ങൾ പിന്നിട്ട കാലത്തെ മറക്കാൻ കൂട്ടാക്കാത്തതിെൻറ തെളിവുകൂടിയാണ് പശുക്കൾ വാഴുന്ന തൊഴുത്തും മേഞ്ഞ് നടക്കാനുള്ള വിസ്താരമായ പറമ്പും.
കാലികൾക്ക് മാത്രമായി പുല്ലുകൾ വളർത്തുന്ന ഏക്കർ കണക്കിന് പറമ്പുകളുണ്ട് ഫുജൈറയിലെ ദിബ്ബയിൽ. ഈ പറമ്പിനരികത്തെ ഈന്തപ്പനയിൽ കെട്ടിയിട്ടിരിക്കുന്ന പശുക്കൾ പുല്ല് തിന്നുന്നതും ദാഹിക്കുമ്പോൾ കരയുന്നതും കേൾക്കുമ്പോൾ മനസാകെ കേരളം നിറയും. പച്ചക്കറി തോട്ടങ്ങൾക്ക് അരികത്തായി നിർമിച്ച ഇവിടുത്തെ തൊഴുത്തുകൾക്ക് കേരളത്തിലെ പഴയ തൊഴുത്തുകളുടെ അതേ ചന്തം. മരുഭൂമിക്കുള്ളിൽ വളരുന്ന ഗ്രാമങ്ങളിലേക്ക് അവധി ദിവസങ്ങളിൽ മലയാളികൾ ധാരാളമായി യാത്ര ചെയ്യുന്നത് ഇത്തരം കാഴ്ച്ചകൾ കാണാനാണ്. മനസിന് ശാന്തിയും കണ്ണിന് കാന്തിയും നൽകുന്നതാണ് ഇതെന്ന് അവർ അടിവരയിടുന്നു.
പശു മാത്രമല്ല, ആട്, കോഴി എന്നിവയും ഇവിടെ ധാരാളം. തോട്ടങ്ങളിലേക്ക് വെള്ളം എത്തിക്കാനായി കുഴിച്ച കിണറുകളുടെ കരയിലും വെള്ളം പോകുന്ന ചാലുകളുടെ വരമ്പത്തും ചിക്കിപെറുക്കി തിന്ന് നടക്കുന്ന കോഴികൾ, ഈന്തപ്പനയിൽ കയറാൻ ശ്രമിക്കുന്ന ആടുകൾ. കാലികളെ സംരക്ഷിക്കാനും കറക്കാനും ബംഗ്ലാദേശുകാരായ ജോലിക്കാർ. പശുക്കൾക്ക് ഒരു നേരം കുളി നിർബന്ധമാണ്. കൃത്യ സമയത്ത് കുളിപ്പിക്കാൻ ആളെത്തിയില്ലെങ്കിൽ അവര കരഞ്ഞറിയിക്കും.
ശ്രിനിവാസൻ മോഹൻലാലിനോട് പറഞ്ഞതു പോലെ, മരുഭൂമിയുടെ ഐശ്വര്യത്തിെൻറ സൈറനാണ് ഈ പശു കരച്ചിൽ. പ്രവാസം ഉപേക്ഷിച്ച് നാട്ടിലേക്ക് പോകുന്നവർക്ക് ക്ഷീര–കാർഷിക മേഖലയിലേക്ക് തിരിയാനുള്ള ഉൗർജം പകരും ഇൗ കാഴ്ചകൾ എന്നതിനും സംശയമില്ല. പട്ടണങ്ങളിലെ തിരക്കൊഴിയുമ്പോൾ അറബികൾ, തങ്ങൾ ഹൃദയം പോലെ കാക്കുന്ന ഗ്രാമങ്ങളിലേക്ക് എത്തുന്നു. സസ്യലതാദികളുടെയും ഒാമന മൃഗങ്ങളുടെയും ക്ഷേമം തിരക്കുന്നു. ഒന്നുറപ്പ്, ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
