‘തണലോത്സവം 2025’ ഡിസംബർ ഏഴിന്
text_fieldsതണൽ നടുവട്ടം പ്രവാസി സൗഹൃദവേദി അംഗങ്ങൾ
ദുബൈ: തണൽ നടുവട്ടം പ്രവാസി സൗഹൃദ വേദി സംഘടിപ്പിക്കുന്ന ‘തണലോത്സവം 2025’ ഡിസംബർ ഏഴിന് ദുബൈയിലെ അൽ സലാം കമ്യൂണിറ്റി ഹാളിൽ വിപുലമായ പരിപാടികളോടെ അരങ്ങേറും.
പരിപാടിയുടെ വിജയത്തിനായി കഴിഞ്ഞ ദിവസം ദുബൈ അൽതവാർ പാർക്കിൽ ചേർന്ന യോഗത്തിൽ ശംസുദ്ദീൻ ചെയർമാനായും കാദർ പടിഞ്ഞാക്കര കൺവീനറായും സ്വാഗതസംഘം രൂപവത്കരിച്ചു. പ്രസിഡന്റ് സജിത്ത് കടവിങ്ങൽ അധ്യക്ഷനായിരുന്നു.
യു.എ.ഇയുടെ ദേശീയ ദിനമായ ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് ഒരുങ്ങുന്ന തണലോത്സവത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഒത്തുകൂടും.
നിരവധി കലാപരിപാടികളും ഫാമിലി സെഷനുകളും യു.എ.ഇയിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യയും തണലോത്സവത്തിന് മാറ്റുകൂട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

