തളിക്കുളം മഹല്ല് ജമാഅത്ത് കുടുംബസംഗമം
text_fieldsതളിക്കുളം മഹല്ല് ജമാഅത്ത് കുടുംബസംഗമം
ദുബൈ: തളിക്കുളം മഹല്ല് ജമാഅത്ത് നോർത്തേൺ എമിറേറ്റ്സ് കൂട്ടായ്മയുടെ പതിനൊന്നാം വാർഷിക കുടുംബ സംഗമം-2025 നവംബർ 23ന് ദുബൈ സ്പോർട്സ് സ്റ്റാർ പാർട്ടി ഹാളിൽ സംഘടിപ്പിച്ചു. മുഹമ്മദ് അജ്മൽ ഖുർആൻ പാരായണം നടത്തി.
പ്രസിഡന്റ് നൗഷാദ് അല്ലുക്കാസിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിന് ജന. സെക്രട്ടറി പി.എ. സ്വാലിഹ് സ്വാഗതമാശംസിച്ചു. രക്ഷാധികാരി ഇ.കെ. ബഷീർ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി മുഹമ്മദ് ഹനീഫ് ആമുഖ പ്രഭാഷണം നടത്തി. മുഖ്യാതിഥിയും തളിക്കുളം മഹല്ല് ഖതീബുമായ അബ്ദുൽ ലത്തീഫ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ അധ്യയനവർഷത്തിൽ 10 , +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
ചിത്രരചനയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള പ്രോത്സാഹന സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. രാക്ഷാധികാരി സൈനുദ്ധീൻ മഹല്ല് ഖതീബിന് സ്നേഹോപഹാരം നൽകി ആദരിച്ചു.തുടർന്ന് മലബാർ ബീറ്റ്സ് അവതരിപ്പിച്ച മുട്ടിപ്പാട്ട്, കൂട്ടായ്മയുടെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടിയോടെ സ്നേഹ സൗഹാർദ സംഗമത്തിന് സമാപനം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

