തലശ്ശേരിയോണം 2023’ ആഘോഷിച്ചു
text_fieldsതലശ്ശേരി യു.എ.ഇ കൂട്ടത്തിന്റെ ഓണാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങ്
ദുബൈ: തലശ്ശേരി യു.എ.ഇ കൂട്ടത്തിന്റെ ഓണാഘോഷം ‘തലശ്ശേരിയോണം 2023’ ദുബൈ അക്കാദമിക് സിറ്റിയിലെ ഡിമോണ്ട്ഫോർട്ട് യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്നു.
പരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് രഗീഷ് കേളോത്തിന്റെ അധ്യക്ഷതയിൽ ഡോ. ഹേമന്ത് കുമാർ നിർവഹിച്ചു. റേഡിയോ ഏഷ്യ ആർ.ജെ അഞ്ജന മുഖ്യാതിഥി ആയിരുന്നു. നൗഫാദ് കാളിയറവിടെ (സെക്രട്ടറി) സ്വാഗതം പറഞ്ഞു.
പ്രോഗ്രാം കൺവീനർ റിയാസ് നടൂലയിൽ നന്ദി പറഞ്ഞു. ഷെറിൻ മാഹിയും ഷിംനജിത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആഘോഷങ്ങളുടെ ഭാഗമായി ഓണസദ്യയും നിരവധി കലാപരിപാടികളും മത്സരങ്ങളും നടത്തിയിരുന്നു.

