Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒരു വട്ടം കൂടി പാടാൻ...

ഒരു വട്ടം കൂടി പാടാൻ തലശ്ശേരി എ. ഉമ്മർ  28 വർഷത്തിനു ശേഷം ദുബൈയിൽ 

text_fields
bookmark_border
ഒരു വട്ടം കൂടി പാടാൻ തലശ്ശേരി എ. ഉമ്മർ  28 വർഷത്തിനു ശേഷം ദുബൈയിൽ 
cancel
camera_alt???????? ?. ?????

ദുബൈ: മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനസ്സാഴത്തിലിടം പിടിച്ച അനേകം പാട്ടുകൾ പാടുകയും ചിട്ടപ്പെടുത്തുകയും ചെയ്ത തലേശ്ശരി എ. ഉമ്മറിന് ദുബൈയിൽ പാടി മതിവന്നിട്ടില്ല.  28 വർഷത്തിനു ശേഷം വീണ്ടും അദ്ദേഹം ദുബൈയിലെത്തിയത് ഒരിക്കൽ കൂടി പ്രവാസി ആസ്വാദകരുടെ മുമ്പിൽ മനമുരുകി പാടണമെന്ന ആഗ്രഹത്തിലാണ്. ദുരിതക്കടലിൽ നീന്തി തളർന്നാണ് 71ാം വയസ്സിലെ പത്തു ദിവസത്തേക്ക് മാത്രമുള്ള വരവ്. 

ആകാശവാണിയിലൂടെ  ആ നാദധാര നിരന്തരമായി ഒഴുകി പരന്നൊരു കാലമുണ്ടായിരുന്നു. പ്രശസ്തനായ കെ. രാഘവൻ മാഷാണ് ആകാശവാണിയിൽ ഉമ്മറിനെ ഇൻറർവ്യൂ നടത്തിയത്. എ. ഗ്രേഡ് തന്നെ ലഭിച്ചു. മൂന്ന് പതിറ്റാണ്ട് കാലം ആകാശവാണിയിൽ ഉമ്മർക്കയുടെ പാട്ട് ഒഴിച്ച് കൂടാനാവത്തതായിരുന്നു. ഗ്രാമഫോൺ റിക്കോർഡുകളിലൂടെയും ആ ശബ്ദം ജനങ്ങളിലെത്തി. കുടമുല്ല ചിരിയുള്ള, ചേലത്തൊളിവൊളി, അഴകർ മുഹമ്മദിൻ തുടങ്ങി നൂറുകണക്കിന് പാട്ടുകളാണ് ഇൗ ഗായകേൻറതായി ഉള്ളത്. ‘കുടമുല്ല ചിരിയുള്ള കുയിലിെൻറ സ്വരമുള്ള’ എന്ന പാട്ട് പാടാത്ത മാപ്പിളപ്പാട്ട് ഷോകൾ കുറവായിരിക്കും. സൂപ്പർഹിറ്റുകളായ പല പാട്ടുകളും മറ്റാരുടെയോ പേരിലാണ് അറിപ്പെടുന്നതെന്ന് മാത്രം.

1989 ലാണ് തലേശ്ശരി എ ഉമ്മർ ആദ്യമായി ദുബൈയിൽ വരുന്നത്. അന്ന് ചെറിയ ചെറിയ പരിപാടികളൊക്കെ കിട്ടി.  മൂന്ന് മാസം ദുബൈയിൽ നിന്നതിെൻറ സമ്പാദ്യം 14,000 രൂപയായിരുന്നു. സ്വന്തമായി അന്ന് വീടില്ലായിരുന്നു. ഇൗ കാശ്കൊണ്ട് അഞ്ച് സെൻറ് ഭൂമി വാങ്ങി. തലശ്ശേരി അങ്ങാടിയിൽ ചുമട് എടുത്താണ് കുടുംബത്തെ പോറ്റിയത്. ചുമടെടുത്ത് നടുവൊടിയുേമ്പാഴും പാട്ട് കൈവിട്ടില്ല. ഇന്നത്തെപോലെ അന്നൊന്നും കൈനിറയെ കാശ് കിട്ടുമായിരുന്നില്ല. 1965ൽ തലശ്ശേരിയിൽ ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ രൂപംകൊണ്ട യങ്സ് മ്യൂസിക് സെൻറർ അക്കാലത്ത് ഏറെ പ്രശസ്തമായിരുന്നു. കല്ല്യാണ വീടുകളിലൊക്കെ പോയി പാടി കിട്ടിയ പ്രതിഫലം ജീവകാരുണ്യ പ്രവർത്തനത്തിനായിരുന്നു മാറ്റിവെച്ചിരുന്നത്.  കെ.രാഘവൻ മാഷുടെ സംഗീത സംവിധാനത്തിൽ നിരവധി പാട്ടുകൾ പാടിയ ഉമ്മർക്ക പി.ടി. അബ്ദുറഹിമാൻ, ഒ. അബു, അസീസ് കോറോട്ട്, ടി.കെ. കുട്ട്യാലി എന്നിവരുടെ രചനകൾക്ക് ഇൗണം നൽകുകയും ആലപിക്കുകയും ചെയ്തു. 

എത്രയോ വേദികളിൽപാടിയെങ്കിലും ഇതൊരു വരുമാന മാർഗമായില്ല. അതുകൊണ്ട് തന്നെ ആറു വർഷം മുമ്പ്വരെ ചുമടെടുത്ത് തന്നെയാണ് തന്നെയാണ് ജീവിച്ചത്. തേൻ തുള്ളി എന്ന സിനിമയിൽ രാഘവൻ മാഷുടെ സംഗീത സംവിധാനത്തിൽ ഉമ്മർകുട്ടി^ഷെർവാനി, പീർമുഹമ്മദ് എന്നിവരോടൊപ്പം പാടാനും അവസരം ലഭിച്ചു. കുടമുല്ല ചിരി എന്ന മികച്ച ഗാനം പിന്നണി ഗായിക അമ്പിളിയോടൊപ്പമാണ് പാടിയത്.  28 വർഷത്തിന് ശേഷം നെല്ലറ ഷംസുദ്ദീനാണ് വീണ്ടും ദുബൈ കാണാനു പാടാനും ഇൗ അതുല്യ പ്രതിഭക്ക് അവസരം ഉണ്ടാക്കിയത്.  

പഴയ കല്ലും  മരവും ഒക്കൊ പാകി ഒരു വിധം ഒപ്പിച്ചെടുത്ത മുഴുപ്പിലങ്ങാെട്ട വീട്  നിലംപതിക്കാനിരിക്കുേമ്പാൾ ഇൗ മനുഷ്യന് സമ്പാദ്യമായുള്ളത് താൻ പാടിയ പാട്ടുകൾ മാത്രമാണ്. ഏഴു മക്കളിൽ മൂത്തവൾ മാത്രമാണ് സ്വന്തം വീടിലേക്ക് താമസം മാറ്റിയത്. ആൺമക്കളും കടവും പ്രാരാബ്ധവുമായി പ്രയാസപ്പെടുേമ്പാൾ ആകെയുള്ള സർഗശേഷിയുമായി പ്രവാസലോകത്തെത്തിയിരിക്കുകയാണ് മാപ്പിളപ്പാട്ടിലെ ഇൗ നിത്യഹരിത ശബ്ദം. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - thalassery ummer
Next Story