തലശ്ശേരി സി.എച്ച് സെന്റർ ഷാർജ ചാപ്റ്റർ നേതൃയോഗം
text_fieldsതലശ്ശേരി സി.എച്ച് സെന്റർ ഷാർജ ചാപ്റ്റർ നേതൃയോഗത്തിൽ പങ്കെടുത്തവർ
ഷാർജ: തലശ്ശേരി സി.എച്ച് സെന്ററിന്റെ ഷാർജ ചാപ്റ്റർ നേതൃയോഗം ഷാർജയിൽ നടന്നു. യോഗത്തിൽ ഷാർജ ചാപ്റ്റർ പ്രസിഡന്റ് സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു. തലശ്ശേരി സി.എച്ച് സെന്റർ ചെയർമാനും സഫാരി മാൾ മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീൻ യോഗം ഉദ്ഘാടനം ചെയ്തു.
സെന്ററിന്റെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും സി.എച്ച് സെന്റർ സെക്രട്ടറിയും കണ്ണൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമായ അഡ്വ. കെ.എ. ലത്തീഫ് വിശദീകരിച്ചു. ഷാർജ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഫസൽ തലശ്ശേരി, സി.എച്ച് സെന്റർ വെസ് പ്രസിഡന്റ് മുനീർ പെരിങ്ങത്തൂർ തുടങ്ങിയവർ സംസാരിച്ചു.
വിശിഷ്ടാതിഥികളായി അനസ് പാലോട്ട്, ഹർഷാദ് മലബാർ ഗോൾഡ്, റംഷാദ് തലശ്ശേരി റസ്റ്റാറന്റ്, യാസിർ, സത്താർ, കെ.എം.സി.സി ജില്ല സെക്രട്ടറിമാരായ കെ.പി. നംശീർ, കെ.വി. റഫീക്ക്, മണ്ഡലം ഭാരവാഹികളായ നവാസ് മണിയിൽ, ബഷീർ കാസ്മി, സമീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഷാർജ ചാപ്റ്റർ സെക്രട്ടറി സാദിഖ് പുക്കോം സ്വാഗതവും ട്രഷറർ ലത്തീഫ് കതിരൂർ നന്ദിയും പറഞ്ഞു.

