തലക്കുളത്തൂർ എൻ.ആർ.ഐ അസോസിയേഷൻ സംഗമം
text_fieldsതലക്കുളത്തൂർ എൻ.ആർ.ഐ അസോസിയേഷൻ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: തലക്കുളത്തൂർ എൻ.ആർ.ഐ അസോസിയേഷൻ (തനിമ) അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള ഉദ്ഘാടനം നിർവഹിച്ചു. തനിമ പ്രസിഡന്റ് എം.പി. ഹാഷിം അധ്യക്ഷത വഹിച്ചു. നാട്ടിലെ യുവസംരംഭകരായ എ.ജി.സി ഗ്രൂപ് ചെയർമാൻ അലി പുറക്കാട്ടിരി, കോഴിക്കോട് സ്റ്റാർ റസ്റ്റാറന്റ് ഗ്രൂപ് ഉടമ ആഷിക് എന്നിവരെ ആദരിച്ചു. ലിനീഷ്, സബാഹ്, അഷ്റഫ്, രതീഷ് ശങ്കർ തുടങ്ങിയവർ ആശംസ അർപ്പിച്ചു. പ്രവാസ ക്ഷേമ പദ്ധതികളുടെ അവതരണം, മെംബേഴ്സ് ഓപൺ ഫോറം ഉൾപ്പെടെ വിവിധ കലാപരിപാടികളോടെ സംഗമം സമാപിച്ചു. എം.കെ. വഹാബ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

