Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതാ​യ്‌​ല​ൻ​ഡ് സം​ഘം...

താ​യ്‌​ല​ൻ​ഡ് സം​ഘം ഹ​ത്ത അ​തി​ർ​ത്തി സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
Thailand team
cancel
camera_alt

ഹ​ത്ത അ​തി​ർ​ത്തി സ​ന്ദ​ർ​ശി​ച്ച്​ താ​യ്‌​ല​ൻ​ഡ് താ​മ​സ-​കു​ടി​യേ​റ്റ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള ഉ​ന്ന​ത​ത​ല സം​ഘം 

ദു​ബൈ: ഹ​ത്ത അ​തി​ർ​ത്തി​യി​ൽ താ​യ്‌​ല​ൻ​ഡ് താ​മ​സ-​കു​ടി​യേ​റ്റ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള ഉ​ന്ന​ത​ത​ല സം​ഘം സ​ന്ദ​ർ​ശി​ച്ചു. ഹ​ത്ത​യി​ലെ മി​ക​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പ​ഠി​ക്കാ​ൻ വേ​ണ്ടി​യു​ള്ള ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​ഘം എ​ത്തി​യ​ത്. ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.

അ​തി​ർ​ത്തി​യി​ൽ പി​ന്തു​ട​രു​ന്ന മി​ക​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​യും പ​രി​ച​യ​പ്പെ​ടു​ത്താ​ൻ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​ര്യ​ട​നം സം​ഘ​ടി​പ്പി​ച്ചു. യാ​ത്ര​ക്കാ​ർ​ക്കും ച​ര​ക്കു​നീ​ക്ക​ത്തി​നും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും എ​ങ്ങ​നെ ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് വി​ശ​ദീ​ക​രി​ക്കു​ന്ന നി​ര​വ​ധി അ​വ​ത​ര​ണ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും സ​ന്ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​യി.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ​തി​ന് യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്തൂം ഏ​താ​നും ദി​വ​സം മു​മ്പ് ഹ​ത്ത ബോ​ർ​ഡ​റി​ന് ഗ്ലോ​ബ​ൽ സ്റ്റാ​ർ റേ​റ്റി​ങ്ങി​ലെ സി​ക്സ് സ്റ്റാ​ർ പ​ദ​വി ന​ൽ​കി​യി​രു​ന്നു. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ക​​ഴി​​ഞ്ഞ​വ​​ർ​​ഷം 40 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ് ഹ​​ത്ത വ​​ഴി ക​​ട​​ന്നു​​പോ​​യ​​ത്. ഹ​​ത്ത അ​​തി​​ർ​​ത്തി വ​​ഴി വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും വാ​​ണി​​ജ്യ ടാ​​ങ്ക​​റു​​ക​​ളു​​ടെ​​യും വ​​ര​​വു​​പോ​​ക്കു​​ക​​ൾ ഗ​​ണ്യ​​മാ​​യി വ​​ർ​​ധി​​ച്ച​​തോ​​ടെ ക​​ര​ഗ​​താ​​ഗ​​ത​​ത്തി​​ന്‍റെ കാ​​ര്യ​​ക്ഷ​​മ​​ത വ​​ർ​​ധി​​ക്കു​​ക​​യും യു.​​എ.​​ഇ​​യും ഒ​​മാ​​നും ത​​മ്മി​ലെ വ്യാ​​പാ​​രം കൂ​ടു​ത​ൽ സു​​ഗ​​മ​​മാ​​വു​​ക​​യും ചെ​​യ്തി​രു​ന്നു.

‘താ​യ്‌​ല​ൻ​ഡ് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​വു​മാ​യി വി​ദ​ഗ്ധ അ​റി​വ് പ​ങ്കി​ടു​ന്ന​തും പ​ര​സ്പ​രം അ​റി​വ് പ​ങ്കി​ടു​ന്ന​തും ഈ ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന ഇ​ട​പെ​ട​ലാ​ണ്’-​ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ൽ മ​ർ​റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hatta borderThailand teamDubai General Directorate of Residency and Foreigners Affairs
News Summary - Thailand team visits Hatta border
Next Story