തൈക്കടപ്പുറം ജമാഅത്ത് യു.എ.ഇ കമ്മിറ്റി ഭാരവാഹികള്‍
text_fieldsപി.പി ബഷീര്‍, പി. ശംസുദ്ദീന്‍, കെ. ഗഫൂര്‍
ദുബൈ: നീലേശ്വരം തൈക്കടപ്പുറം ജമാഅത്ത് യു.എ.ഇ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദുബൈ ഖിസൈസ് എമിറേറ്റ്സ് ഡ്രൈവിങ് സ്കൂളിന് അടുത്ത് നടന്ന യോഗത്തില്‍ അഷ്റഫ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ പറമ്പത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
റസാഖ് കെ.എം.സി, ടി.കെ നവാസ്, ടി.കെ ഉവൈസ്, മുഹ്സിന് പറമ്പത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: പി.പി ബഷീര്‍ (പ്രസി.) പി. റസാഖ്, എം.പി മൊയ്തീന്, എൻ.പി സമീര്‍ (വൈ. പ്രസി.), പി. ശംസുദ്ദീന്‍ (ജന. സെക്രട്ടറി), കെ. യൂസുഫലി, കെ.എം.സി റസാഖ്, പി. കമറുദ്ദീന് (സെക്രട്ടറിമാര്‍), കെ. ഗഫൂര്‍ (ട്രഷറര്‍).

