താൽക്കാലിക ജീവനക്കാരെ കണ്ടെത്താൻ ഒാൺലൈൻ സംവിധാനം
text_fieldsദുബൈ: താൽക്കാലികമായി ജീവനക്കാരെ ആവശ്യമുള്ളവർക്ക് ഒാൺലൈൻ വഴി ഉടൻ ലഭ്യമാക്കുന്ന സംവിധാനത്തിന് ദുബൈയിൽ തുടക്കം. ജീവനക്കാർ അവധിക്ക് പോകുേമ്പാഴും ജോലിത്തിരക്ക് കൂടുതലുള്ളപ്പോഴും താൽക്കാലിക ജോലിക്കുമെല്ലാം എളുപ്പം പകരക്കാരെ ഇതുവഴി കണ്ടെത്താനാകും.
വെബ്സൈറ്റിൽ വിവിധ മേഖലകളിൽ ലഭ്യമായ ജീവനക്കാരുടെ വിശദാംശങ്ങളും വീഡിയോ പ്രൊൈഫലും ലഭ്യമാണ്.
ഇതിൽ നിന്ന് ഉചിതമായവരെ തെരഞ്ഞെടുത്ത് ഒാൺലൈൻ വഴി തന്നെ വേതനമടച്ചാൽ പറയുന്ന ദിവസം ജീവനക്കാർ ഒാഫീസിൽ എത്തുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രമുഖ ടാലൻറ് മാനേജ്മെൻറ് കമ്പനിയായ ടാസ്ക് ഒൗട്ട്സോഴ്സിങ്ങാണ് ടാസ്ക്ടെമ്പ് എന്ന പേരിലുള്ള നൂതന പോർട്ടൽ സംവിധാനം തുടങ്ങിയത്. www.tasctemp.com എന്ന വെബ്സൈറ്റിലാണ് ഇൗ സൗകര്യം ലഭിക്കുക.
ഒരു ദിവസം മുതൽ ആറു മാസത്തേക്ക് വരെ ജീവനക്കാരെ ഇതുവഴി സേവനത്തിന് ലഭിക്കും.
ജീവനക്കാരെ നിയമിക്കാനാവശ്യമായ രേഖകളും നിയമനടപടികളും നേരത്തെ തന്നെ പൂർത്തിയാക്കിയതിനാൽ ഉടനെ സേവനത്തിെനത്തും.
ടാസ്ക് ഒൗട്ട്സോഴ്സിങ്ങ് സി.ഇ.ഒ മഹേഷ് ഷഹ്ദാദ്പുരി, സീനിയർ വൈസ് പ്രസിഡൻറ് അബ്ബാസ് അലി,മെൽവിൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
