അബൂദബിയിലെ ക്ഷേത്രം ഐക്യത്തിെൻറ സന്ദേശം നൽകുന്നു –കേന്ദ്രമന്ത്രി
text_fieldsഅബൂദബിയിലെ പരമ്പരാഗത ശിലാഹിന്ദു ക്ഷേത്രത്തിെൻറ ഇഷ്ടിക പാകുന്ന ചടങ്ങില് കേന്ദ്രമന്ത്രി ഹര്ദീപ് സിങ് പുരി പങ്കെടുക്കുന്നു
അബൂദബി: അബൂദബിയില് ഉയരുന്ന യു.എ.ഇയിലെ ആദ്യത്തെ പരമ്പരാഗത ശിലാ ഹിന്ദുക്ഷേത്രം സഹിഷ്ണുതയുടെയും ഐക്യത്തിെൻറയും സന്ദേശമാണ് ഉയര്ത്തിക്കാട്ടുന്നതെന്ന് ഇന്ത്യന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്ദീപ് സിങ് പുരി.
മന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന് പ്രതിനിധി സംഘം അബൂദബിയിലെ ബാപ്സ് ഹിന്ദു മന്ദിറിെൻറ നിര്മാണ സ്ഥലം സന്ദര്ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അടിത്തറക്ക് മുകളില് ഇഷ്ടിക പാകുന്ന ചടങ്ങിലും മന്ത്രി പങ്കെടുത്തു. പദ്ധതിക്കും ഡയറക്ടര് ബോര്ഡിനും നേതൃത്വം നല്കുന്ന സ്വാമി ബ്രഹ്മ വിഹാരിദാസ് നേതൃത്വം നല്കി.
ക്ഷേത്രത്തിനുള്ള ശിലാനിര്മിതികള് ഇന്ത്യയില് നിന്നാണ് കൊണ്ടുവരുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ശൈഖ് സായിദ് ഗ്രാന്ഡ് മസ്ജിദും സന്ദര്ശിച്ചിരുന്നു. മസ്ജിദ് വാസ്തുവിദ്യാപരമായി മികവുറ്റതാണെന്നും സമാധാനപരവും ശാന്തവുമായ മസ്ജിദ് സന്ദര്ശിക്കാന് കഴിഞ്ഞ് വലിയ ബഹുമതിയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

