ഷാർജയിൽ ഇന്ന് രാത്രി താപനില 28 ഡിഗ്രിയിലെത്തും; രാജ്യത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥ
text_fieldsദുബൈ: യു.എ.ഇയിൽ ഞായറാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ഉച്ചയോടെ കിഴക്കൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെട്ടേക്കാം. ചില തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും ഈർപ്പം വർധിക്കാനും പുലർച്ചെ മഞ്ഞോ പുകമഞ്ഞോ രൂപപ്പെടാനും സാധ്യതയുണ്ട്. തെക്കുകിഴക്കൻ-വടക്കുകിഴക്കൻ കാറ്റ് ചില സമയങ്ങളിൽ 35 കിലോമീറ്റർ വരെ ശക്തമായേക്കാം.
പകൽ സമയത്ത് അബൂദബിയിൽ 38 ഡിഗ്രി സെൽഷ്യസും ദുബൈയിലും ഷാർജയിലും 37 ഡിഗ്രി സെൽഷ്യസും വരെ രേഖപ്പെടുത്താൻ സാധ്യതയുണ്ട്. രാത്രി സമയങ്ങളിൽ അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകും. രാത്രിയിൽ ഷാർജയിൽ താപനില 28 ഡിഗ്രി സെൽഷ്യസിലേക്കും അബൂദബിയിൽ 29 ഡിഗ്രി സെൽഷ്യസിലേക്കും ദുബൈയിൽ 30 ഡിഗ്രി സെൽഷ്യസിലേക്കും താഴുമെന്നാണ് പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

