ഓണ്‍ലൈന്‍ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് അജ്മാന്‍ പൊലീസ്
text_fieldsഅജ്മാന്‍: വിവിധ തരം ഓൺലൈൻ തട്ടിപ്പുകള്‍ അരങ്ങേറുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ച് അജ്മാന്‍ പൊലീസ്. കൃഷിയിടങ്ങളും വിശ്രമ കേന്ദ്രങ്ങളും വാടകക്ക് നല്‍കുക, കാറുകൾ വാടകക്കെടുക്കുകയോ വിൽക്കുകയോ ചെയ്യുക, വില്ലകൾ വാടകക്ക് നൽകുകയും വിൽക്കുകയും ചെയ്യുക, ഷിപ്മെന്റുകൾ സ്വീകരിക്കുന്നതിനും ഷിപ്പിങ് ഫീസ് അടക്കുന്നതിനുമുള്ള ലിങ്കുകൾ, അന്താരാഷ്ട്ര ഉൽപന്നങ്ങൾക്കുള്ള കിഴിവുകൾ, ഗാർഹിക തൊഴിലാളികളുടെ നിയമനം, സംഭാവന കാമ്പെയ്‌നുകൾ, ബാങ്കിങ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അഭ്യർഥനകൾ, ഓഹരികളിലും റിയൽ എസ്റ്റേറ്റിലും നിക്ഷേപം സ്വീകരിക്കല്‍ തുടങ്ങിയ വിവിധ തരത്തിലുള്ള ഓൺലൈന്‍ പരസ്യങ്ങളൊരുക്കി തട്ടിപ്പുകള്‍ വ്യാപകമാകുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വ്യാജ പരസ്യങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കും മറുപടി നൽകുമ്പോൾ സൂക്ഷിക്കണം. ഇത്തരം പരസ്യങ്ങളുടെ ഉറവിടം പരിശോധിച്ചശേഷം വ്യക്തതയില്ലാത്തവയിലേക്ക് മുൻകൂർ പണമടക്കരുത്. സംശയാസ്പദമായ പരസ്യങ്ങൾ 067037309 എന്ന നമ്പറില്‍ റിപ്പോർട്ട് ചെയ്യാനും പൊലീസ് നിര്‍ദേശിച്ചു. തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ സുരക്ഷിത പേയ്‌മെന്റ് രീതികൾ ഉപയോഗിക്കാനും ഇത്തരം സ്ഥാപനങ്ങളെക്കുറിച്ചുള്ള മുൻ അവലോകനങ്ങൾ പരിശോധിക്കാനും പൊലീസ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

