Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുട്ടികളുടെ േപടി മാറ്റാൻ ‘പാവകളുടെ ആശുപത്രി’ ദുബൈയിലും
text_fieldsbookmark_border
ദുബൈ: കുഞ്ഞുങ്ങളുടെ ആശുപത്രി ഭീതി മാറ്റാനും വൈദ്യ പരിശോധനാ രീതികളെ പരിചയപ്പെടുത്താനുമുള്ള ലോക പ്രശസ്ത ആശയമായ ‘ടെഡിബിയർ ആശുപത്രി’ ദുബൈയിലും തുറന്നു. മുഹമ്മദ് ബിൻ റാശിദ് യൂനിവേഴ്സിറ്റി ഒഫ് മെഡിസിൻ ആൻറ് ഹെൽത്ത് സയൻസസ് (എം.ബി.ആർ.യു) ആണ് രാജ്യത്തെ കുട്ടികൾക്ക് ആശുപത്രി സന്ദർശം ആശങ്കാ രഹിതമാക്കാനുള്ള പദ്ധതിക്കു പിന്നിൽ. സർവകലാശാലയുടെ ഖലാഫ് അഹ്മദ് അൽ ഹബ്തൂർ മെഡിക്കൽ സിമുലേഷൻ െസൻററാണ് ഇതിനു വേദിയായത്. ശൈഖ് മുഹമ്മദിനെ അനുകരിച്ച് ഏവരുടെയും മനം കവർന്ന കുഞ്ഞു മിടുക്കി മുഹ്റ അഹ്മദ് അൽ ഷെഹിയും എട്ടുവയസിൽ താഴെ പ്രായമുള്ള മൂന്ന് മറ്റു കുട്ടികളുമാണ് ആദ്യ പരിപാടിയിൽ പങ്കുചേർന്നത്. തങ്ങളുടെ ടെഡിബിയർ പാവകൾക്ക് ചികിത്സ തേടി കുട്ടികൾ എത്തുന്ന വിധമാണ് ആശുപത്രി ക്രമീകരിക്കുക.
പിന്നീട് ഡോക്ടർമാർ ചികിത്സാ രീതികൾ കുഞ്ഞുങ്ങൾക്ക് വിവരിച്ചു നൽകും. പാവയെ സി.ടി സ്കാൻ ചെയ്യുന്നതും ശസ്ത്രക്രിയക്കു മുൻപായി അനസ്തേഷ്യ നൽകുന്നതുമെല്ലാം എന്തിനെന്ന് വ്യക്തമാക്കുന്നതോടെ പോകാൻ പേടിക്കേണ്ട ഇടമാണ് ആശുപത്രി എന്ന ഭയം കുട്ടികളിൽ നിന്ന് നീങ്ങും. സ്കൂളുകളിൽ പാവകൾക്ക് ആശുപത്രി തുടങ്ങണമെന്ന സ്മാർട് മജ്ലിസിൽ വന്ന ആശയമാണ് നോളജ് ആൻറ് ഹ്യൂമൻ ഡവലപ്മെൻറ് അതോറിറ്റിയുടെ നിർദേശാനുസരണം സർവകലാശാലയിൽ പ്രാവർത്തികമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story