ആർ.ടി.എ ആപ്പിലും വെബ്സൈറ്റിലും സാങ്കേതിക തകരാർ
text_fieldsദുബൈ: സാങ്കേതികമായ തകരാറിനെ തുടർന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ ഡിജിറ്റൽ ആപ്ലിക്കേഷനും വെബ്സൈറ്റും പ്രവർത്തന രഹിതമായതിനെ തുടർന്ന് വിവിധ സേവനങ്ങളെ ബാധിച്ചു.
ആർ.ടി.എയുടെ പാർക്കിങ് പെയ്മെന്റ്, സാലിക്, വാഹന രജിസ്ട്രേഷൻ, തീയറി ടെസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളെയാണ് ബാധിച്ചത്. ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങൾ വഴി ആർ.ടി.എക്ക് പരാതി നൽകുകയും ചെയ്തു. ഇതിനുള്ള മറുപടിയിൽ സാങ്കേതിക തകരാർ മൂലം സേവനങ്ങളിൽ തടസ്സം നേരിട്ടതിൽ ഖേദിക്കുന്നതായി ആർ.ടി.എ അറിയിച്ചിട്ടുണ്ട്. ആപ്ലിക്കേഷനിൽ തടസ്സം നേരിട്ടാൽ എസ്.എം.എസിലുടെയോ സോളാർ മെഷീൻ ഉപയോഗിച്ചോ പാർക്കിങ് ഫീസ് അടക്കാമെന്നും ആർ.ടി.എ അറിയിച്ചു. പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ അധികൃതർ പൂർണ സേവനം എപ്പോൾ പുനസ്ഥാപിക്കുമെന്നത് വ്യക്തമാക്കിയിട്ടില്ല. ആർ.ടി.എയുടെ വെബ്സൈറ്റും ആപ്പും വഴിയുള്ള സേവനങ്ങൾ മാത്രമാണ് തടസ്സപ്പെട്ടതെന്നും സാലിക്കിന്‍റെ ആപ്പ് വഴിയുള്ള സേവനങ്ങൾ ലഭ്യമാണെന്നും സാലിക് അധികൃതർ അറിയിച്ചു. സർവർ തകരാറിലാണെന്നും തിങ്കളാഴ്ചയോടെ മാത്രമേ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് സ്മാർട്ട് കിയോസ്കിലെ ജീവനക്കാർ ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

