ടീം യു.ഡി.എഫ് ദുബൈ കൊടുങ്ങല്ലൂർ മണ്ഡലം വിജയാഘോഷം
text_fieldsടീം യു.ഡി.എഫ് ദുബൈ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷം ദുബൈ ഇൻകാസ് വർക്കിങ് പ്രസിഡന്‍റ് ബി. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മണ്ഡലത്തിൽനിന്ന് വിജയിച്ച യുവജന ക്ഷേമകാര്യ മന്ത്രി ഒ.ജെ ജനീഷിന്‍റെയും യു.ഡി.എഫ് വി.ഡി സതീശന്‍റെ നേതൃത്വത്തിൽ അധികാരത്തിൽ വന്നതിന്‍റെയും ആഘോഷം ടീം യു.ഡി.എഫ് ദുബൈ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു. ദുബൈ ഇൻകാസ് വർക്കിങ് പ്രസിഡന്‍റ് ബി. പവിത്രൻ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി കൊടുങ്ങലൂർ മണ്ഡലം പ്രസിഡന്‍റ് അസ്‌കർ പുത്തൻചിറ അധ്യക്ഷത വഹിച്ചു.
യു.എ.ഇ ഇൻകാസ് സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ഷാർജ കെ.എം.സി.സി സെക്രട്ടറി കെ.എസ് ഷാനവാസ് എന്നിവർ മുഖ്യാതിഥിയായി. ഇൻകാസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സെക്രട്ടറി വി.എ ആഷിഫ്, കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, വൈസ് പ്രസിഡന്‍റ് അഷ്‌റഫ് കൊടുങ്ങല്ലൂർ, ജില്ലാ സെക്രട്ടറിമാരായ സത്താർ മാമ്പ്ര, നൗഷാദ് ടാസ് സാഹിത്യകാരിയും അധ്യാപികയുമായ ഡോ മഞ്ജുള തുടങ്ങിയവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

