ടീം ടോളറൻസ് ദുബൈ ക്വിസ് മത്സരം
text_fieldsടീം ടോളറൻസ് ദുബൈ നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ച ജോർഡൻ സ്വദേശി അബ്ദുല്ല യൂനിസ് ഡി.ഹബീബിന് സമ്മാനം വിതരണം ചെയ്യുന്നു
ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ജന്മദിനത്തിൽ ദുബൈ ടീം ടോളറൻസ് ദുബൈയുടെ ചരിത്രവും ശൈഖ് മുഹമ്മദിന്റെ ഭരണനേട്ടങ്ങളും എന്ന വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മത്സരം നടത്തി. മത്സരത്തിൽ ജോർഡൻ സ്വദേശി അബ്ദുല്ല യൂനിസ് ഡി.ഹബീബ് ജേതാവായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പിന്തള്ളിയാണ് അബ്ദുല്ല ഒന്നാമതെത്തിയത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് രചിച്ച ‘റിഫ്ലക്ഷൻ ഓൺ ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി’ എന്ന പുസ്തകത്തിന്റെ അറബ് പരിഭാഷ യു.എ.ഇ ടീം ടോളറൻസ് ചാപ്റ്റർ ചെയർമാൻ സി. സാദിഖ് അലി അബ്ദുല്ലക്ക് സമ്മാനിച്ചു. നാസിർ ബംഗാഷ് അധ്യക്ഷത വഹിച്ചു. സിറാജുദ്ദീൻ കുട്ടമംഗലത്ത്, സെമി അഷ്റഫ്, മുഹമ്മദ് ഇർഫാൻ, അലി അഫ്സൽ, അഖ്ബർ ശൈഖ്, ഹർഷ് ഖിലാനി, വിഷ്ണുപ്രിയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

