ടീം താനൂർ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsടീം താനൂർ സംഘടിപ്പിച്ച ഓണാഘോഷം
ദുബൈ: മലപ്പുറം ജില്ലയിലെ താനൂർ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ടീം താനൂർ ഓണാഘോഷം സംഘടിപ്പിച്ചു. ദുബൈ കരാമയിലെ വൈഡ് റേഞ്ചില് നടന്ന `ഓണാരവം 2024' മാധ്യമപ്രവർത്തക ജസിത സഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സലാം അമാസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അനീഷ് കേയീസ് അധ്യക്ഷനായിരുന്നു.
ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഓണക്കളികളും ഗാനമേളയും നടന്നു. മത്സര വിജയികളായവർക്ക് സമ്മാനങ്ങള് നല്കി. രാവിലെ 11.30ഓടെ ആരംഭിച്ച പരിപാടി മൂന്നുമണിവരെ നീണ്ടു. നിഷാർ പത്തായപ്പുര നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

